ലക്ഷദ്വീപിന് സമീപം ന്യൂനമർദ്ദം; മൽസ്യതൊഴിലാളികൾക്ക് മുന്നറിപ്പ് നൽകി

ലക്ഷദ്വീപിന് സമീപം ന്യൂനമർദ്ദം രൂപപ്പെട്ട പശ്ചാത്തലത്തിൽ മൽസ്യതൊഴിലാളികൾക്ക് മുന്നറിപ്പ് നൽകി. വിഴിഞ്ഞം ഫിറഫീസ് സ്റ്റേഷന് മുന്നിലാണ് മൈക്ക് അന്നൗൺസ്മെന്റ് നടത്തിയത്.

വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ നിന്ന് തീരദേശ മേഖലയിലും മത്സ്യ ഗ്രാമങ്ങളിലും വാഹന അനൗൺസ്മെന്റും ബോട്ടിൽ ലൗഡ് സ്പീക്കർ മുഖേനയും, ബോട്ടിലെ വയർലെസ്സ് സെറ്റ് മുഖേന ആഴക്കടലിലെ ബോട്ടുകാർക്കും ,ബോട്ട് ഓണേഴ്സ് നേതാക്കൻമാർക്ക് വാട്ട്സ് അപ്പ് വഴിയും ആണ് മുന്നറിപ്പ് നൽകിയത് .

വിഴിഞ്ഞം തീരത്തെ ആധനാലയങ്ങൾ , മത്സ്യ ഭവൻ ഓഫീസ് , ട്രേഡ് യൂണിയൻ നേതാക്കൾ , കടലോര ജാഗ്രാതാ സമിതി അംഗങ്ങൾ, തീരദേശ പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെയും മുന്നറിപ്പ് തുടരുമെന്ന് വിഴിഞ്ഞം അസിസ്റ്റൻറ് ഡയറക്ടർ ഡോ. മീനാകുമാരി അറിയിച്ചു.

കാലാവസ്ഥാ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് കടലിൽ ഇന്നും പട്രോളിംഗും മെഗാ ഫോൺ മുഖേന അറിയിപ്പും നല്കി. വിഴിഞ്ഞം മത്സ്യഭവൻ ഓഫീസർ അനിൽ, മറൈൻ എൻഫോഴ്സ്മെന്റ് SI G. ഷിബു രാജ്, CP0 മാരായ വിജു, വിനോദ്, ലൈഫ്ഗാർഡ്മാരായ പ്രദീപ്, മനോഹരൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News