കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട; അഞ്ച് കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

കോഴിക്കോട് നഗരത്തിൽ മൂന്ന് വ്യത്യസ്ത കേസുകളിലായി 5 കിലോയോളം കഞ്ചാവുമായി മൂന്നുപേരെ പോലീസ് പിടികൂടി.

2.300 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് പയ്യാനക്കൽ സ്വദേശി എം.പി ഹൗസിൽ അൻവർ സാദത്ത് എന്ന റൂണി(25) യെ കോഴിക്കോട് രണ്ടാം നമ്പർ റെയിൽവേ ഗേറ്റ് പരിസരത്തുനിന്നും കോഴിക്കോട് ടൗൺ എസ്.ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിൽ ടൗൺ പോലീസും ജില്ലാ ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്ന് പിടികൂടി.

കസബ എസ് ഐ സിജിത്തിന്റെ നേതൃത്വത്തിൽ പന്തീരങ്കാവ് പുത്തൂർമഠം സ്വദേശി കുഴിപ്പള്ളി മീത്തൽ മുഹമ്മദ് യൂനസ് (36 വയസ്സ്) നെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു സമീപം വെച്ച് 1.300 കിലോഗ്രാം കഞ്ചാവുമായി കസബ പോലീസും സൗത്ത് അസി.കമ്മീഷണറുടെ ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി.

കസബ അഡീഷണൽ എസ്ഐ ബിജിത്തിന്റെ നേതൃത്വത്തിൽ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു സമീപമുള്ള കടയുടെ വരാന്തയിൽ നിന്നു വെള്ളിമാടുകുന്ന് മുരിങ്ങയിൽ പൊയിൽ പ്രിൻസ് (32 വയസ്സ് ) നെ 1.130 കിലോഗ്രാം കഞ്ചാവുമായി കസബ പോലീസും ഡൻസാഫും ചേർന്ന് പിടികൂടി.

ആന്ധ്രപ്രദേശ്, ഒറീസ, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് ഇവർ വിൽപനക്കായി കഞ്ചാവ് കോഴിക്കോട് എത്തിക്കുന്നതെന്നും കോഴിക്കോട്ടെത്തിക്കുന്ന കഞ്ചാവ് 500 രൂപയുടെ ചെറു പൊതികളാക്കി വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് ഡൻസാഫിന്റെ ചാർജ് ഉള്ള കോഴിക്കോട് നോർത്ത് അസി. കമ്മീഷണർ പൃഥ്വിരാജൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News