സോഷ്യൽ മീഡിയയിലെ അധിക്ഷേപവും പൈറസിയും സിനിമ മേഖല നേരിടുന്ന വെല്ലുവിളിയാണെന്ന് മോഹൻലാൽ

സോഷ്യൽ മീഡിയയിലെ അധിക്ഷേപവും പൈറസിയും സിനിമ മേഖല നേരിടുന്ന വെല്ലുവിളിയാണെന്ന് മോഹൻലാൽ.

കൊച്ചി ബോള്‍ഗാള്‍ട്ടിയിലെ സ്വകാര്യ ഹോട്ടലിൽ രണ്ട് ദിവസങ്ങളിലായി നടന്ന കൊക്കൂണിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ. ചീഫ് സെക്രട്ടി ടോം ജോസാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്.

സിനിമ മേഖല നേരിടുന്ന വലിയ വെല്ലുവിളിയായ സോഷ്യൽ മീഡിയയിലെ അധിക്ഷേപവും പൈറസിയും നേരിടുന്നതിന് സൈബർ ഡോം ഉൾപ്പെടെയുള്ള പൊലീസിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് മോഹൻലാൽ പറഞ്ഞു.

സൈബര്‍ സുരക്ഷക്ക് കൊക്കൂൺ പോലുള്ള അവബോധ ക്ലാസുകളുടെ പ്രസക്തി വിലമതിക്കാനാകാത്തതാണെന്നും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മോഹന്‍ ലാല്‍ പറഞ്ഞു.

ആധുനിക കാലഘട്ടത്തിൽ നിർമ്മിത ബുദ്ധിയുടേയും, റോബോട്ടിന്റേയും സാധ്യതകൾ അനന്തമാണെന്നും അത് പ്രയോജനപ്പെടുത്താൻ ശ്രമിക്കുമെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.

ഡിജിറ്റലൈസേഷൻ കൂടുമ്പോൾ നേരിടേണ്ട സൈബർ സെക്യൂരികൾക്കും മുൻഗണന നൽകണം. കമ്പ്യൂട്ടറിൽ മനുഷ്യബുദ്ധി ഉപയോഗിക്കുന്ന സാഹചര്യം വിദൂരമല്ലെന്നും ചീഫ് സെക്രട്ടറി കൂട്ടി ചേർത്തു.

പൊലീസ് ആസ്ഥാനത്തെ റിസപ്ഷൻ കൈകാര്യം ചെയ്യാൻ രണ്ട് മാസത്തിനകം റോബോട്ടിന്റെ സാന്നിധ്യം ഉറപ്പാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.

ട്രാഫിക് രംഗത്തും അപകടരഹിതമായ റോഡ് സുരക്ഷക്കും റോബോട്ടിന്റെ സാന്നിധ്യം ഉറപ്പാക്കുന്ന രീതി പൊലീസിൽ ആവിഷ്കരിക്കുമെന്നും ഡിജിപി പറഞ്ഞു.

സൈബര്‍ സുരക്ഷാ രംഗത്തെ പുത്തന്‍ ആശയങ്ങള്‍ പങ്ക് വെച്ചാണ് കൊക്കൂണിന്റെ പതിനൊന്നാം പതിപ്പിന് സമാപനമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here