ശബരിമല; കേടതി വിധിക്കെതിരെ സമരം ചെയ്യുന്നവര്‍ ഇതേ കോടതി വിധികള്‍ കൊണ്ട് മുന്നോക്ക സമുദായക്കാര്‍ പിടിച്ചെടുത്ത അവകാശങ്ങള്‍ തിരിച്ച് വാങ്ങി തരുമോ?

കോടതി ഉത്തരവിനെതിരെ സമരം ചെയ്യുന്നവർ ശബരിമലയിൽ നേരത്തെ പിന്നോക്ക സമുദായങ്ങൾ വർഷങ്ങളായ് ചെയ്തു വന്നിരുന്ന ചില ആചാരങ്ങൾ പുനസ്ഥാപിച്ചു തരുന്നതിനു വേണ്ടിയും സമരം നടത്തണമെന്ന് മുഹമ്മ ചീരപ്പൻ ചിറ കാരണവർ.

ശബരിമലയിലെ വെടികെട്ട് വഴിപാടും, മകരജ്യോതിയും അടക്കമുള്ള ചില ആചാരങ്ങൾ നടത്തിവന്നിരുന്നത് പിന്നോക്ക സമുദായത്തിൽ പെട്ടവരായിരുന്നു.

എന്നാൽ ഇന്ന് ഇത്തരം ആചാരങ്ങൾ ചെയ്യുന്നത് മുന്നോക്ക സമുദായത്തിൽ പെട്ടവരാണ്. യുവതികളെ പ്രവേശിപ്പിക്കുന്നതുമായ് ബന്ധകപ്പട്ട് സമരം നടത്തുന്നവർ പിന്നോക്ക സമുദായങ്ങൾക്ക് അവകാശപ്പെട്ട ആചാരങ്ങൾ കൂടി പുനസ്ഥാപിക്കാൻ സമരം നടത്തണമെന്ന് അയ്യപ്പന്‍റെ ഐതിഹ്യവുമായ് ബന്ധപ്പെട്ട മുഹമ്മയിലെ ചീരപ്പൻ ചിറയിലെ കാരണവർ ck മണി പറയുന്നു.

വർഷങ്ങൾക്കു മുൻപ് മുതലെ യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതിന് തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ നടത്തുന്ന സമരങ്ങൾ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണന്നും ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News