അജ്ഞതയ്ക്കെതിരേ കവി; ദേവിയുടെ ആദ്യാർത്തവരക്തത്തുള്ളി വീണ നീലവസ്ത്രത്തെ നമിച്ചിട്ടുണ്ട് ശങ്കരാചാര്യരെന്ന് ചുള്ളിക്കാട്

ശുദ്ധി – അശുദ്ധ ഭേദം അദ്വൈതവിരുദ്ധമാണെന്നും ചുള്ളിക്കാട് പറയുന്നു. ശബരിമല വിധി അക്രമത്തിനു വിഷയമാകുന്ന പശ്ചാത്തലത്തിൽ വാട്സാപ്പിലൂടെയാണ് കവിയുടെ പ്രതികരണം.

കവിയുടെ വാക്കുകൾ ഇങ്ങനെ:

“അയ്യപ്പന്റെ തത്വം അദ്വൈതമാണെന്നത്രേ ഹിന്ദുവിശ്വാസം. ഭേദബുദ്ധി ദ്വൈതവും അദ്വൈതവിരുദ്ധവുമാണ്. അതായത് ശുദ്ധി-അശുദ്ധി ഭേദം അദ്വൈതവിരുദ്ധമാണ്.

അതുകൊണ്ടാണ് അദ്വൈതിയായ ശങ്കരാചാര്യർ ‘ദേവിയുടെ ആദ്യ ആർത്തവത്തിന്‍റെ രക്തത്തുള്ളി വീണ നീലവസ്ത്രത്തെയും ഞാൻ സ്മരിക്കുന്നു’ എന്ന് സ്തുതിച്ചത്.
(ത്രിപുരസുന്ദരീസ്തോത്രം).
– ബാലചന്ദ്രൻ ചുള്ളിക്കാട്”

ശങ്കരാചാര്യരുടെ ‘സ്മരേത് പ്രഥമപുഷ്പിണീം രുധിരബിന്ദുനീലാംബരാം’ എന്ന വരിയാണ് കവി അനുസ്മരിച്ചത്.
നടി മാലാ പാർവ്വതിയാണ് ചുള്ളിക്കാടിന്റെ പ്രതികരണം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel