സംസ്ഥാനത്ത് ഈ മാസം 9 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യുനമർദ്ദത്തെ തുടർന്ന് അതി ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തീവ്ര മഴയുണ്ടാകും എന്ന മുന്നറിപ്പിനെ തുടർന്ന് സെക്രട്ടറിയേറ്റിൽ കോഡിനേഷൻ സെൽ ആരംഭിച്ചു
വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളില്‍ നാളെയും അതിശക്തമായ് മഴ പ്രവചിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിശക്തമായ മഴയുടെ പ്രവചനവും, ലഭിക്കുന്ന മഴയിലുള്ള ഏറ്റക്കുറച്ചിലും പരിഗണിച്ച് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച എല്ലാ മുന്നൊരുക്ക നിര്‍ദേശങ്ങളും തുടരുവാന്‍ സർക്കാർ നിര്‍ദേശിച്ചു.
കൂടാതെ ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ കാറ്റിന്റെ വേഗത കൂടിയിട്ടുണ്ട്. കടൽ കൂടുതൽ പ്രക്ഷുബ്ദമാകുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രത തുടരും.
ജാഗ്രത നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിൽ കോ ഓർഡിനേഷൻ സെൽ ആരംഭിച്ചു . റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി P H കുര്യന്റെ മുറിയിലാണ് സെൽ ആരംഭിച്ചത്. SDRF ന്റെയും , ദേശീയ ദുരന്തനിവാരണ അതോറിറ്റി യുടെയും ഉദ്യോഗസ്ഥരും സെല്ലിൽ ഉണ്ടാവും
Get real time update about this post categories directly on your device, subscribe now.