അമ്മയുടെ കൊലപാതകം; 23കാരന്‍ അറസ്റ്റില്‍

45 കാരിയായ അമ്മയെ കൊലപ്പെടുത്തിയ 23 കാരനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു..ലക്ഷ്യ സിംഗാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ മോഡലാണ് ലക്ഷ്യ. അമ്മ സുനിത സിംഗിനെയാണ് ലക്ഷ്യ കൊലപ്പെടുത്തിയത്.

ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടവുകയും മകന്‍ അമ്മയെ പിടിച്ച് തള്ളുകയും ചെയ്തു. തള്ളലിന്‍റെ ശക്തിയില്‍ ബാത്ത്റൂമില്‍ സുനിതയുടെ തല ശക്തമായി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സുനിത കൊല്ലപ്പെടുകയായിരുന്നു.

സുനിതയും ലക്ഷ്യയും ലക്ഷ്യ വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടിയും ഒരുമിച്ച് മുംബൈയിലെ വാടകഫ്ലാറ്റിലാണ് ക‍ഴിഞ്ഞിരുന്നത്. ഇരുവരും ലഹരിക്ക് അടിമപ്പെട്ടിരുന്നുവെന്നും പൊലീസ് വ്യക്തകമാക്കി.

എന്താണ് സംഭവിച്ചതെന്നറിയാന്‍ ലക്ഷ്യയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. അമ്മയെ ബാത്ത്റൂമിലേക്ക് തള്ളിയിട്ടശേഷം പുറത്ത് നിന്ന് വാതിലടച്ച ലക്ഷ്യ പിറ്റേദിവസമാണ് വാതില്‍ തുറന്നത് അപ്പോ‍ഴേക്കും സുനിത മരിച്ചിരുന്നു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here