ജയലളിതയുടെ മരണം; പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി

ചെന്നൈ: ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി രംഗത്ത്.

പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയിലെ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തുവച്ചിരുന്നു എന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ പറയുന്നു. ജയലളിതയുടെ മരണം അന്വേഷിക്കുന്ന സമിതിക്കു നല്‍കിയ സത്യവാങ്മൂലത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

ഇടനാഴികളിലും പ്രവേശന കവാടങ്ങളിലും സ്ഥാപിച്ചിരുന്ന ക്യാമറകളാണ് ഓഫ് ചെയ്തതെന്നും സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുന്നു. സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ക്ക് ജയലളിതയെ മാറ്റുമ്പോള്‍ ക്യാമറകള്‍ ഓഫായിരുന്നു.

രാജ്യാന്തര മാനദണ്ഡങ്ങള്‍ അനുസരിച്ച് ഐസിയു, സിസിയു, ചികിത്സാ മുറികള്‍ എന്നിവിടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാറില്ലെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

അതുകൊണ്ട് തന്നെ ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഒഴിവാക്കുന്നതിന് ലഭ്യമാകേണ്ട നിര്‍ണായക ദൃശ്യങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല.

പൊലീസ് ഇന്റലിജന്‍സ് ഐജി കെ.എന്‍. സത്യമൂര്‍ത്തിയുടെ നേരിട്ടുളള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ക്യാമറകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

തന്റെ ആശുപത്രിവാസം പര്യസമാക്കരുതെന്നും ആളുകളില്‍ പരിഭ്രാന്തിയുണ്ടാക്കരുതെന്നും ജയലളിത നിര്‍ദ്ദേശിച്ചിരുതിനെ തുടര്‍ന്നാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചതെന്നാണ് ഭാഷ്യം.

2016 ഡിസംബര്‍ അഞ്ചിനാണു ജയലളിത അന്തരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel