മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നത്‌ നിയമം വഴി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന്‌ കേന്ദ്രമന്ത്രി ജെയ്‌റ്റ്‌ലി

മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നത്‌ നിയമം വഴി പു:നസ്ഥാപിക്കാന്‍ കഴിയുമെന്ന്‌ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി. സുപ്രീംകോടതി വിധി നിയമം മൂലം മറികടക്കാനാകുമെന്ന്‌ അരുണ്‍ ജയ്‌റ്റ്‌ലി വ്യക്തമാക്കി.

ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന മുന്‍ നിലപാടില്‍ നിന്ന്‌ സുപ്രീംകോടതി വിധിക്ക്‌ ശേഷവും കേന്ദ്രസര്‍ക്കാരിന്‌ മാറ്റമില്ലെന്നാണ്‌ ജയ്‌റ്റ്‌ലിയുടെ പ്രസ്‌താവന വ്യക്തമാക്കുന്നത്‌.

ആധാറിന്റെ ഭരണഘടനാപരമായ സാധുത അംഗീകരിച്ച സുപ്രീംകോടതി വിധിയില്‍ ആധാര്‍ മൊബൈല്‍ നമ്പറുകള്‍ക്കും ബാങ്ക്‌ അക്കൗണ്ടിനും നിര്‍ബന്ധമല്ല എന്ന്‌ വ്യക്തമാക്കിയിരുന്നു. ഇതോടെ ആധാര്‍ നിയമത്തിലെ 57 വകുപ്പ്‌ ഉപയോഗിച്ച്‌ സ്വകാര്യ കമ്പനികള്‍ക്ക്‌ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള അവസരവും ഇല്ലാതായി.

എന്നാല്‍ സുപ്രീംകോടതി വിധിയെ നിയമം മൂലം മറികടക്കാനാകുമെന്നാണ്‌ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി വ്യക്തമാക്കിയിരിക്കുന്നത്‌. ഇതിനായി കേന്ദ്രം നിയമം കൊണ്ടുവരുമോ എന്ന്‌ അരുണ്‍ ജയ്‌റ്റ്‌ലി വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍ ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന മുന്‍ നിലപാടില്‍ നിന്ന്‌ സുപ്രീംകോടതി വിധിക്ക്‌ ശേഷവും കേന്ദ്രസര്‍ക്കാരിന്‌ മാറ്റമില്ലെന്ന വ്യക്തമായ സൂചനയാണ്‌ അരുണ്‍ ജയ്‌റ്റ്‌ലിയുടെ പ്രസ്‌താവന. സ്വകാര്യ കമ്പനികളുടെ സമ്മര്‍ദ്ദങ്ങളുണ്ടായാല്‍ കേന്ദ്രസര്‍ക്കാരിന്‌ കമ്പനികളുടെ ആവശ്യത്തിന്‌ വഴങ്ങാന്‍ മടിയുണ്ടാകില്ലെന്നും ജയ്‌റ്റിലിയുടെ പ്രസ്‌താവന വ്യക്തമാക്കുന്നു.

ആധാറുമായി മൊബൈല്‍ നമ്പറുകള്‍ ലിംങ്ക്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ അത്‌ ഡീ ലിങ്ക്‌ ചെയ്യാനുള്ള പദ്ധതി സമര്‍പ്പിക്കാന്‍ ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി മൊബൈല്‍ കമ്പനികള്‍ക്ക്‌ നിര്‍ദേശം നല്‍കിയിരിക്കെയാണ്‌ അത്തരം നീക്കങ്ങളെക്കൂടി നിരുത്സാഹപ്പെടുത്തുന്ന ജയ്‌റ്റിലിയുടെ പ്രസ്‌താവന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News