ബിജെപി പ്രവര്‍ത്തകരോ നേതാക്കളോ ഇവിടെ കയറിപ്പോകരുത്; സംഘികള്‍ക്ക് വിലക്കേര്‍പ്പെടുത്തി യോഗിയുടെ യുപിയിലെ ഗ്രാമവാസികള്‍

ബിജെപിക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി യോഗിയുടെ യുപിയിലെ ഗ്രാമവാസികള്‍.

ബിജെപി പ്രവര്‍ത്തകരോ നേതാക്കളോ തങ്ങളുടെ ഗ്രാമത്തില്‍ കയറരുതെന്ന് ബോര്‍ഡ് സ്ഥാപിച്ചാണ് ഉത്തര്‍പ്രദേശിലെ റോസൂല്‍പൂര്‍ മാഫി ഗ്രാമത്തിലുള്ള കര്‍ഷകര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

ദില്ലിയില്‍ കര്‍ഷകര്‍ക്കെതിരെ നടന്ന അക്രമത്തിനെതിരെയും കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ മനോഭാവത്തിനെതിരെയുമാണ് ഗ്രാമത്തിലെ കര്‍ഷകര്‍ ബിജെപിക്ക് വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്.

‘കര്‍ഷക ഐക്യം പുലരട്ടെ. ബിജെപി പ്രവര്‍ത്തകര്‍ ഈ ഗ്രാമത്തില്‍ പ്രവേശിക്കരുത്. നിങ്ങളുടെ സുരക്ഷക്ക് നിങ്ങള്‍ മാത്രമാണ് ഉത്തരവാദി. കര്‍ഷക ഐക്യം പുലരട്ടെ..’ എന്നിങ്ങനെ ബോര്‍ഡില്‍ എഴുതിച്ചേര്‍ക്കുകയും ചെയതിട്ടുണ്ട്.

ഗ്രാമത്തിലെ ബിജെപി പ്രതിനിധികളെയും ഇവര്‍ പുറത്താക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here