
കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിക്കുക എന്ന് കേട്ടിട്ടുണ്ട്. എന്നാൽ കുരങ്ങനെ കൊണ്ട് ഡ്രൈവ് ചെയ്യിക്കാമെന്ന് തെളിയിച്ച കർണാടക ട്രാൻസ്പോർട്ട് ബസ് ഡ്രൈവർക്ക് പണി പോയത് മിച്ചം.ദാവൻഗരേ ആന്കകല്ല് റൂട്ടിലെ ഡ്രൈവറായ പ്രകാശ് എന്നയാൾക്കാണ് ഈ സാഹസപ്രവർത്തിയിലുടെ പണി പോയത്.
പ്രകാശ് കുരങ്ങനെക്കൊണ്ട് ഡ്രൈവ് ചെയ്യിക്കുന്നത് യാത്രക്കാരിലാരോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായയിരുന്നു. സംഗതി വൈറലായെന്ന് മാത്രമല്ല യാത്രക്കാരുടെ ജീവൻ പന്താടിയുള്ള പ്രകാശിന്‍റെ പ്രവൃത്തിയിൽ ഉന്നത അധികാരികൾ ഉടനടി നടപടി കൊക്കൊള്ളുകയും ചെയ്തു.
താൻ മൃഗസ്നേഹിയാണെന്നും പ്രശ്നത്തിന്‍റെ ഗൗരവം പിട് കിട്ടിയില്ലെന്നുമാണ് പ്രകാശിന്‍റെ വിശദീകരണം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here