അബുദാബിയില്‍ അമ്മയുടെ സ്റ്റേജ് ഷോ; 5 കോടി സമാഹരിക്കുമെന്ന് മുകേഷ‌് എംഎല്‍എ

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെടുന്നതിനു മുമ്പുതന്നെ പത്തുലക്ഷം രൂപ ആദ്യവും 40 ലക്ഷം രൂപ പീന്നീ‌ടും നൽകിയ സംഘടനയാണ് അമ്മയെന്ന് എം മുകേഷ് എംഎൽഎ.

പ്രളയദുരിതത്തിൽപ്പെട്ടവരെ സഹായിക്കാനുള്ള ധനശേഖരണാർഥം അബുദാബിയിൽ ഇനി സ്റ്റേജ് ഷോ നടത്തും. സ്റ്റേജ് ഷോ വഴിയെത്തുന്ന അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റു കൂടിയായ മുകേഷ് കൊല്ലത്ത‌് നടന്ന മണ്ഡലം വികസനരേഖ പ്രകാശന ചടങ്ങിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News