യുഡിഎഫ‌് മദ്യനയത്തെതുടർന്ന‌് സംസ്ഥാനത്ത‌് മയക്കുമരുന്ന് ഉപയോഗം 200 ശതമാനം വർധിച്ചതായി ഋഷിരാജ‌് സിങ‌്

യുഡിഎഫ‌് കാലത്തെ മദ്യനയത്തെതുടർന്ന‌് സംസ്ഥാനത്ത‌് മയക്കുമരുന്നു ഉപയോഗത്തിൽ 200 ശതമാനം വർധനയുണ്ടായെന്ന‌് എക‌്സൈസ‌് കമ്മീഷണർ ഋഷിരാജ‌് സിങ‌് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2014ലെ മദ്യനയത്തിന‌് ശേഷം സംസ്ഥാനത്തെ മയക്കുമരുന്നു കേസുകളിലും മൂന്നിരിട്ടി വർധനയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതിയെത്തുടർന്ന‌് മാറ്റിവച്ച കൊച്ചി മൺസൂൺ മാരത്തൺ നവംബർ നാലിന‌് നടത്തും.

2015ൽ 900 കേസുകളാണ‌് മയക്കുമരുന്നുമായി ബന്ധപ്പെട്ട‌് എക‌്സൈസ‌് രജിസ‌്റ്റർ ചെയ‌്തതെങ്കിൽ 2017ൽ 3000 ആയി വർധിച്ചു. കഴിഞ്ഞ രണ്ട‌് വർഷംകൊണ്ട‌് 700 കോടിയുടെ മയക്കുമരുന്നാണ‌് പിടികൂടിയത‌്. ഈ വർഷം ഹഷീഷും എംഡിഎംഎയും ഉൾപ്പെടെ 100 കോടിയുടെ മയക്കുമരുന്ന‌് പിടിച്ചെടുത്തു.

പാലക്കാട‌് നിന്ന‌് 40 കോടിയുടെ ഹഷീഷ‌് ഓയിലും എറണാകുളത്ത‌് നിന്ന‌് 30 കോടിയുടെ എംഡിഎംഎയും കണ്ടെടുത്തു. തിരുവനന്തപുരത്ത‌് 20 കോടിയുടെ ഹഷീഷാണ‌് പിടികൂടിയത‌്. സംസ്ഥാനത്ത‌് മയക്കുമരുന്ന‌് ഉപയോഗം വർധിക്കുന്നുവെന്നാണ‌് ഇത‌് തെളിയിക്കുന്നത‌്. ഇതോടൊപ്പം മയക്കുമരുന്ന‌് വേട്ടയും വർധിച്ചു.

വിദേശ രാജ്യങ്ങളിലേക്ക‌് മയക്കുമരുന്ന‌് കടത്തി അയക്കാനുള്ള ഇടനാഴിയായി കേരളത്തെ മാറ്റാൻ അന്താരാഷ‌്ട്ര ലഹരി മാഫിയ ശ്രമിക്കുന്നുണ്ടോയെന്ന‌് പരിശോധിക്കുമെന്നും കമ്മീഷണർ പറഞ്ഞു.

വിദ്യാർഥികളെയും യുവാക്കളെയും ആകർഷിക്കുന്ന തരത്തിലാണ‌് മയക്കുമരുന്ന‌് വിൽപ്പന നടക്കുന്നത‌്. കേരളത്തിലെ ലഹരി വിൽപ്പനയും ഉപയോഗവും തടയാൻ നാർക്കോട്ടിക‌് കൺട്രോൾ ബ്യൂറോ, കസ‌്റ്റംസ‌് എന്നിവയുമായി ചേർന്ന പദ്ധതി ആവിഷ‌്കരിക്കും.

ഡോക‌്ടർമാരുടെ പ്രിസ‌്ക്രിപ‌്ഷൻ ഇല്ലാതെ മരുന്ന‌് വിൽപ്പന നടത്തിയ 27 മെഡിക്കൽ ഷോപ്പുകൾ ഡ്രഗ‌്സ‌് കൺട്രോളറുടെ സഹായത്തോടെ പൂട്ടിച്ചു. ഓൺലൈൻ വഴി മയക്കുമരുന്നുകൾ ലഭ്യമാണെങ്കിലും ഇത്തരം മരുന്നുകൾ പലതും വ്യാജമാണെന്ന‌് തന്റെ അനുഭവം പങ്ക‌്‌വച്ച‌് കമ്മീഷണർ പറഞ്ഞു.

ഓൺലൈൻ വഴി മയക്കുമരുന്ന‌് വിൽപ്പന വ്യാപകമായതോടെ അവയെത്തിക്കുന്ന കമ്പനികളെ പിടികൂടാനായിരുന്നു നാലു തവണ ഓൺലൈൻ വഴി മരുന്ന‌് എത്തിച്ചത‌്. എന്നാൽ ഇവയിൽ മയക്കുമരുന്നിന്റെ അംശം ഇല്ലായിരുന്നുവെന്ന‌് തെ‌ളിഞ്ഞതായും അദ്ദേഹം പറഞ്ഞു.

പ്രളയക്കെടുതിയെതുടർന്ന‌് മാറ്റിവച്ച ലഹരിക്കെതിരെയുള്ള വിമുക്തി മിഷന്റെ കൊച്ചിൻ മൺസൂൺ മാരത്തോൺ നവംബർ 4ന‌് നടക്കും. മഹാരാജാസ‌് കോളേജ‌് മൈതാനത്ത‌് നിന്നാരംഭിച്ച‌് വില്ലിങ‌്ടൺ ഐലന്റിലേക്കാണ‌് മാരത്തൺ നടത്തുന്നത‌്.

ആരോഗ്യ വകുപ്പുമായി ചേർന്ന‌് എല്ലാ ജില്ലകളിലും മയക്കുമരുന്ന‌് ലഹരി വിമുക്ത കേന്ദ്രങ്ങൾ ഈ മാസം അവസാനത്തോടെ പ്രവർത്തന ക്ഷമമാക്കും. തിരുവനന്തപുരത്ത‌് തുടങ്ങി. എറണാകുളത്ത‌് മുവാറ്റുപുഴയിലെ കേന്ദ്രം രണ്ടാഴ‌്ചയ‌്ക്കകം ആരംഭിക്കും.

ഡോക‌്ടർമാർ, നഴ‌്സുമാർ, കൗൺസിലർമാർ എന്നിവർക്കുള്ള ശമ്പളം വിമുക്തി പദ്ധതിയിൽ നിന്ന‌് നൽകുമെന്നും ഋഷിരാജ‌് സിങ്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here