ശബരിമല സ്ത്രീ പ്രവേശനം; സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംഘപരിവാർ സംഘടനകൾ നുണപ്രചാരണം നടത്തുന്നുവെന്ന് മന്ത്രി കടകംപള്ളി

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംഘപരിവാർ സംഘടനകൾ നുണപ്രചാരണം നടത്തുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

അഹിന്ദുക്കളെ ദേവസ്വം ബോര്‍ഡിന്‍റ ഉന്നത പദവികളില്‍ നിയമിക്കുമെന്ന സംഘപരിവാറിന്‍റെ നിയന്ത്രണത്തിലുള്ള ഒരു ചാനലിലെ വാർത്ത തെറ്റെന്നും മന്ത്രി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

ശബരിമല സ്ത്രീ പ്രവേശനവിഷയത്തെ തുടർന്ന് നാട്ടിലാകെ വര്‍ഗീയ ഭ്രാന്ത് പ്രചരിപ്പിച്ച് കലാപമുണ്ടാക്കാന്‍ സംഘപരിവാർ ശക്തികൾ ശ്രമിക്കുകയാണ്. ഇത് ഗൗരവത്തോടെ കേരള ജനത കാണണമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താകുരിപ്പിലൂടെ അറിയിച്ചു.

അഹിന്ദുക്കളെ ദേവസ്വം ബോര്‍ഡിന്‍റ ഉന്നത പദവികളില്‍ നിയമിക്കാൻ ബോർഡ് ഹിന്ദു റിലിജിയസ് ആക്ട് ഭേദഗതി ചെയ്തുവെന്ന് സംഘപരിവാറിന്‍റെ നിയന്ത്രണത്തിലുള്ള ഒരു ചാനലിലെ വാർത്ത വന്നിരുന്നു.ഇത് തികച്ചും അടിസ്ഥാന രഹിതമാണെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

ദേവസ്വം കമ്മീഷണറെ നിയമിക്കാനുള്ള അധികാരം ദേവസ്വം ബോര്ഡില്‍‍ നിന്ന് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള പുതിയ വകുപ്പ് മറ്റ് പല ഭേദഗതികള്‍ക്കൊപ്പം ഉണ്ട്. കമ്മീഷണറുടെ നിയമനം സര്‍ക്കാരിന് ഗസറ്റ് വിജ്ഞാപനം വഴി , സര്‍ക്കാരിന്റെ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്തതും, ഹിന്ദുവുമായതുമായ ഒരു ഉദ്യോഗസ്ഥനെ കമ്മീഷണറായി നിയമിക്കാവുന്നതാണ് എന്നാണ് ആ പുതിയ വകുപ്പില്‍ പറയുന്നത് .

എന്നാൽ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നതിന് ഉദ്ദേശിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ‍ നിയമനടപടി സ്വീകരിക്കുംമെന്നും ദേവസ്വം മന്ത്രിയുടെ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News