എെആര്‍പിസിയുടെ കൈ പിടിച്ച് ജീവിതത്തിലേക്ക് തിരിച്ച് നടന്നവര്‍ ഒത്തു ചേര്‍ന്നു

കണ്ണൂർ ഐ ആർ പി സി യിൽ നിന്നും ലഹരി വിമുക്തി നേടി ജീവിതത്തിന്റെ പച്ചപ്പിലേക്ക് മടങ്ങിയവരും കുടുംബാഗങ്ങളും ഒത്തുചേർന്നു.

ലഹരിക്ക് അടിമപ്പെട്ടവർക്കും പുതു ജീവിതം സാധ്യമാണ് എന്ന സന്ദേശമുയർത്തിയായിരുന്നു സംഗമം.ഇരുപതിയഞ്ചോളം കുടുംബങ്ങളാണ് സംഗമത്തിൽ പങ്കെടുത്തത്.

കണ്ണൂർ ഐ ആർ പി സി ഡീ അഡിക്ഷൻ ആൻഡ് കൗൺസിലിങ് സെന്ററിലെ ചികിത്സയിലൂടെ ലഹരിയുടെ നീരാളിപ്പിടുത്തിൽ നിന്നും രക്ഷപ്പെട്ടവർ കുടുംബ സമേതം ഒത്തുകൂടി.

എല്ലാവരുടെയും മുഖത്ത് നിറഞ്ഞ പുഞ്ചിരിയും ജീവിതം തിരിച്ചു കിട്ടിയതിന്റെ സന്തോഷവും.മദ്യപാനം ഉൾപ്പെടെ വിവിധ തരം ലഹരിക്ക് അടിമപ്പെട്ട ഇരുപതിയഞ്ചോളം പേരാണ് പൂർണമായും മുക്തി നേടി കുടുംബത്തോടൊപ്പം സന്തോഷം പങ്കിടാൻ എത്തിയത്.

പൂർണമായും ലഹരിക്ക് അടിമപ്പെട്ട് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള ഒറ്റപ്പെടലിന് ശേഷം ഇപ്പോൾ ജീവിതം തിരിച്ചു കിട്ടിയതായി കൂട്ടായ്മയ്ക്ക് എത്തിയവർ പറഞ്ഞു.

ആരും തമാശയ്ക്ക് പോലും ലഹരി വസ്തുക്കൾ ഉപയോഗിക്കരുത് എന്നാണ് ഇവർക്ക് സ്വന്തം അനുഭവത്തിൽ നിന്നും മറ്റുള്ളവരോട് പറയാനുള്ളത്.

ഐ ആർ പി സി യി ലെ പൂർണ സൗജന്യവും വ്യത്യസ്തവുമായ ചികിത്സാ രീതിയിലൂടെ ലഹരിക്ക് അടിമപ്പെട്ട ഏതൊരാൾക്കും ജീവിതത്തിലേക്ക് തിരിച്ചു വരാമെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.

ചടങ്ങിൽ വച്ച് ഐ ആർ പി സി ഉപദേശക സമിതി ചെയർമാൻ പി ജയരാജന് മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരം സമ്മാനിച്ചു.

സാന്ത്വന ജീവകാരുണ്യ രംഗത്തെ മാതൃകാ സ്ഥാപനമായ ഐ ആർ പി സി യുടെ കീഴിലുള്ള കൗൺസിലിങ് ആൻഡ് ഡീ അഡിക്ഷൻ സെന്ററിൽ നിന്നും നിരവധി പേരാണ് ലഹരി വിമുക്തി നേടി പുറത്ത് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News