ശബരിമല സ്ത്രീ പ്രവേശനം; ഒരുക്കങ്ങള്‍ ദേവസ്വം ബോര്‍ഡ് ഇന്ന് ഹൈക്കോടതിയെ അറിയിക്കും

സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഒരുക്കുന്ന സൗകര്യങ്ങൾ സംബന്ധിച്ച് ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി എന്തെല്ലാം സൗകര്യങ്ങൾ ഒരുക്കിയെന്ന് ഹൈക്കോടതി സർക്കാരിനോട് കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു.

സ്ത്രീകൾക്ക് മാത്രമായി ശൗചാലയം ഒരുക്കുമെന്നത് അടക്കമുള്ള വിവരങ്ങളാണ് സത്യവാങ്ങ്മൂലത്തിലുള്ളത്. നിലവിലെ ശൗചാലയങ്ങളിൽ സ്ത്രീകൾക്ക് മാത്രമായുള്ളതിന് പ്രത്യേക നിറം നൽകും. .

സുരക്ഷക്കായി രൂപീകരിക്കുന്ന പ്രത്യേക കോർ കമ്മിറ്റിയിൽ വനിതാ ഐ പി എസ് ഉദ്യോഗസ്ഥയെ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു.

ഇക്കാര്യത്തിലും നിലപാട് അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
തിരക്ക് നിയന്ത്രിക്കാനായി 18-ാം പടിക്ക് മുന്നിൽ സ്ത്രീകൾക്കായി പ്രത്യേക ക്യൂ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here