ഇൻര്‍പോളിന് പുതിയ താല്ക്കാലിക തലവനെ നിയമിച്ചു. തെക്കന്‍ കൊറിയയില്‍ നിന്നുള്ള ഇൻര്‍പോളിലെ സീനിയര്‍ വൈസ് പ്രസിഡന്‍റ് കിം ജോങ് യാങാണ് താല്ക്കാലിക ചുമതല ഏറ്റെടുത്തിരിക്കുന്നത്.

നിലവിലെ ഇന്‍റര്‍പോള്‍ തലവന്‍ മെഹോങ് വെയിനെ ചൈന കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ദുബായില്‍ അടുത്തമാസം നടക്കുന്ന ജനറല്‍ അസംബ്ലിയില്‍ പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കും. ക‍ഴിഞ്ഞ ആ‍ഴ്ചയാണ് ഫ്രാന്‍സില്‍ നിന്നും ചൈനയിലേക്ക് പോയ മെഹോങ് വെയിനെ കാണാതായത്.

നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന കേസിലാണ് ചൈന മെഹോങ് വെയിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കേസിന്റെ വിശദാംശങ്ങള്‍ ചൈന പുറത്തുവിട്ടിട്ടില്ല.

ചൈനീസ് പൗരനായ മെഹോങ് വെയിന്‍ ഏറെനാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പൊലീസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതുസുരക്ഷാ ചുമതലയുള്ള സഹമന്ത്രിയായി പ്രവര്‍ത്തിച്ച ശേഷമാണ് ഇന്‍റര്‍പോള്‍ തലവനായി ചുമതല ഏറ്റെടുത്തത്

മെഹോങ് വെയിനെ കാണായി എന്ന് കാണിച്ച് മെയുടെ ഭാര്യ നല്‍കിയ പരാതിയില്‍ ഫ്രഞ്ച് പൊലിസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.

മെയുടെ ഭാര്യക്കും സുരക്ഷ ശക്തമാക്കി. വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ ഇന്‍റര്‍പോള്‍ തലവനെ കസ്ററഡിയിലെടുത്ത ചൈന വരും നാളുകളില്‍ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ധം നേരിടേണ്ടിവരും
45