ജമ്മു കശ്‌മീര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. 30 മുനിസിപ്പിലിറ്റികളിലെ 422 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രധാന പാര്‍ട്ടികളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. കോണ്‍ഗ്രസും ബിജെപിയും സ്വതന്ത്രസ്ഥാനാര്‍ത്ഥികളുമാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.
പല സീറ്റുകളിലും എതിരില്ലാതെ വിജയിച്ചെന്ന് ബിജെപി അവകാശപ്പെടുന്നു.കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ്. നാല് ഘട്ടങ്ങളായായണ് തെരഞ്ഞെടുപ്പ് നടക്കുക. വൈകുന്നേരം നാല് വരെയാണ് വോട്ടിംഗ്.
Get real time update about this post categories directly on your device, subscribe now.