ബ്രൂവറി അനുമതി റദ്ദാക്കി

സംസ്ഥാനത്ത് ബ്രൂവറികള്‍ക്കും ബ്ലെഡിങ് യൂണിറ്റുകള്‍ക്കും നല്‍കിയ അനുമതി റദ്ദാക്കി. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.

ബ്രൂവറികള്‍ക്ക് അനുമതി നല്‍കുന്നതില്‍ ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ വീ‍ഴ്ചയുണ്ടായിട്ടില്ല. എന്നാല്‍ പുനര്‍ നിര്‍മാണത്തിന്‍റെ ഘട്ടത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇടമുണ്ടാക്കി കൊടുക്കാന്‍ സര്‍ക്കാര്‍ ഇല്ല.

പ്രതിപക്ഷം ഈ കാര്യത്തില്‍ പുകമറ സൃഷ്ടിക്കുകയാണ്. ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണ്. പുനര്‍നിര്‍മാണത്തിന്‍റെ ഈ കാലത്ത് എല്ലാവരും ഒന്നിച്ച് നില്‍ക്കുകയാണ് വേണ്ടത്.

സംസ്ഥാനത്തിന്‍റെ പൊതു ആവശ്യത്തിന് വേണ്ടി വിട്ടുവീ‍ഴ്ചകള്‍ക്ക് തയ്യാറാണ്. സംസ്ഥാനത്തിന് ആവശ്യമായ ബ്രൂവറികള്‍ക്ക് അനുമതി നല്‍കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയെന്ന് ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News