എന്തോന്ന് സ്വച്ഛ് ഭാരത്; മുഖ്യമന്ത്രിയുടെ പോസ്റ്ററിന് സമീപം പൊതുസ്ഥലത്ത് മൂത്രമൊ‍ഴിച്ച് രാജസ്ഥാന്‍ മന്ത്രി

സ്വച്ഛ് ഭാരത് മിഷനിലൂടെ പ്രധാനമന്ത്രി മോദി രാജ്യവ്യാപകമായി ശുചിത്വ പദ്ധതി നടപ്പാക്കുന്നതിനിടെ രാജസ്ഥാനിലെ ബി ജെ പി മന്ത്രി മൂത്രശങ്ക തീർത്തത് പൊതുസ്ഥലത്ത് സ്വന്തം മുഖ്യമന്ത്രി
വസുന്ധര രാജസിന്ധ്യയുടെ പോസ്റ്ററിനു സമീപം.

ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി ശംഭു സിംഗ് ഖതേസറാണ് വേദിക്കരികില്‍ പരസ്യമായി മൂത്രമൊ‍ഴിച്ചത്.

വസുന്ധരരാജെ സിന്ധ്യയുടെ പോസ്റ്ററിന് സമീപം മൂത്രമൊ‍ഴിച്ചതും പൊതുസ്ഥലത്ത് പരസ്യമായി മൂത്രമൊ‍ഴിച്ചതും തെറ്റല്ലെന്ന നിലപാടിലാണ് മന്ത്രി ശംഭുസിംഗ്.

ഇതൊന്നും വിവാദമാക്കേണ്ടതില്ലെന്നും പണ്ട് മുതലേ ഇങ്ങനെയൊക്കെയല്ലേ എന്നും അതിനിപ്പം എന്താണ് ഇത്ര തെറ്റെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

പൊതുസ്ഥലത്ത് മന്ത്രി മൂത്രമൊഴിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ വൈറലായതോടെ ബി ജെ പി വേദിക്ക് സമീപം ശൗചാലയങ്ങൾ ഉണ്ടായിരുന്നില്ലെന്നും രാവിലെ മുതൽ തെരഞ്ഞെടുപ്പ് റാലിയുമായി തിരക്കിലായിരുന്ന തനിക്ക് മൂത്രമൊഴിക്കാൻ കിലോമീറ്ററുകൾ പോകാൻ കഴിയില്ലായിരുന്നുവെന്നും ശംഭു സിംഗ് വ്യക്തമാക്കി.

മൂത്രമൊ‍ഴിച്ച സ്ഥലത്തിന് സമീപം മുഖ്യമന്ത്രി വസുന്ധര രാജെയുടെ പോസ്റ്ററുമണ്ടായിരുന്നെങ്കിലും അത് തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളല്ലെന്നും ശംഭുസിംഗ് അവകാശപ്പെട്ടു.

പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജനം രോഗങ്ങള്‍ പടരാനിടയാക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം ഇവിടെ ബാധകമല്ലെന്നും ശംഭുസിംഗ് പറയുന്നു. താന്‍ മൂത്രമൊ‍ഴിച്ചത് വിജനമായ സ്ഥലത്താണെന്നും ഇത് രോഗം പടര്‍ത്തില്ലെന്നും മന്ത്രി അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News