ബലം പ്രയോഗിച്ച് കെട്ടിപ്പിടിക്കും; ക‍ഴുത്തിലും മുടിയിലും മുഖം അമര്‍ത്തും; സംവിധായകനെതിരെ വെളിപ്പെടുത്തലുമായി നടി കങ്കണ

സംവിധായകന്‍ വികാസ് ബാലിനെതിരെ വെളിപ്പെടുത്തലുമായി നടി കങ്കണ റണാവത്ത് രംഗത്ത്. ബോളിവുഡ് ചിത്രം ‘ക്വീനി’ന്റെ സംവിധായകൻ വികാസ് ബാലിനെതിരെ മുന്പും സഹപ്രവർത്തക പീഡനാരോപണവുമായി എത്തിയിരുന്നു.

സംവിധായകന്‍ ബലം പ്രയോഗിച്ച് കെട്ടിപ്പിടിക്കുന്നതായും ക‍ഴുത്തിലും മുടിയിലും മുഖം അമര്‍ത്തി അസ്ലീലതയൊടെ പെരുമാറുമെന്നും നടി പറയുന്നു.  ക്വീനിന്റെ ചിത്രീകരണം നടക്കുമ്പോൾ തന്നെ വിവാഹിതനായിരുന്ന സംവിധായകന്‍ നിരവധി സ്ത്രീകളുമായി ഒരോ ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമായിരുന്നെന്നും നടി വെളിപ്പെടുത്തുന്നു.

എന്നാല്‍ സംവിധായകനെതിരെ തുറന്ന പറഞ്ഞതിന്‍റെ  ഫലമായി തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും അതേസമയം  അയാള്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ലെന്നും കങ്കണ പറയുന്നു. ബോളിവുഡിലെ മീ ടു തുറന്നുപറച്ചിലുകളിള്‍ സജീവമാകുന്ന സമയത്താണ് കങ്കണയുടെ ഈ തുറന്ന് പറച്ചില്‍

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News