ശബരിമല സ്ത്രീ പ്രവേശനം; സ്ത്രീകൾക്ക് തുല്യനീതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തുകയാണ് സർക്കാർ നയം; ബിജെപി സ്വീകരിക്കുന്നത് ഇരട്ടത്താപ്പ്; കോൺഗ്രസ്സ് കടുത്ത വർഗീയതയുമായി സമരസപ്പെടുന്നു; വിശ്വാസികളുമായി ഏറ്റുമുട്ടുക സർക്കാർ ലക്ഷ്യമല്ലെന്നും മുഖ്യമന്ത്രി പിണറായി

ശബരിമല സ്ത്രീ പ്രവേശനത്തിൽ സ്ത്രീകൾക്ക് തുല്യനീതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തുകയാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ സർക്കാർ നിയമനിർമ്മാണം നടത്തുകയോ പുന:പരിശോധനാ ഹർജി നൽകുകയോ ചെയ്യില്ല.

നിലപാട് മാറ്റിയ കോൺഗ്രസ്സ് കടുത്ത വർഗീയതയുമായി സമരസപ്പെടുന്നു. ബി.ജെ.പി സ്വീകരിക്കുന്നത് ഇരട്ടത്താപ്പെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിശ്വാസികളുമായി ഏറ്റുമുട്ടുക സർക്കാർ ലക്ഷ്യമല്ലെന്നും മുഖ്യമന്ത്രി വിയക്തമാക്കി.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ചര്‍ച്ചകളിലേക്ക് കടക്കുമ്പോള്‍ കേരളത്തിന്‍റെ ഈ സാമൂഹ്യമുന്നേറ്റത്തിന്‍റെ ചരിത്രം കൂടി ഉള്‍ക്കൊള്ളണം. ആ പശ്ചാത്തലത്തില്‍ നിന്നുവേണം ഇപ്പോള്‍ വന്ന കോടതി വിധിയെയും സര്‍ക്കാരിന്‍റെ നിലപാടുകളെയും കാണാനെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.

(സ്ത്രീകള്‍ക്കോ സമൂഹത്തിലെ ഏതെങ്കിലുമൊരു വിഭാഗത്തിനോ എതിരെ ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുന്നതിന് സര്‍ക്കാര്‍ എതിരാണ്. സാമൂഹ്യനീതി ഉറപ്പുവരുത്തുക എന്നതാണ് നിലവിലുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നയം. അതുകൊണ്ട് തന്നെ സ്ത്രീ പ്രവേശനത്തിന് സര്‍ക്കാര്‍ എതിരല്ല.)

സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുമ്പോൾ തന്നെ വര്‍ഷങ്ങളായി തുടരുന്ന ആചാരമായതിനാൽ ഒരു കമ്മീഷന്‍ നിയോഗിച്ച് അവരുടെ നിര്‍ദ്ദേശങ്ങളും പരിഗണിക്കണമെന്നായിരുന്നു സർക്കാർ നിലപാട്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു വിവാദമുണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

(സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നില്ല. ആ നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്നത് എങ്ങനെയാണ് ശരിയായിത്തീരുക. മാത്രമല്ല, അത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഉറപ്പിന് എതിരായിത്തീരുകയും ചെയ്യും. അതുകൊണ്ട് കൂടിയാണ് റിവ്യൂ ഹര്‍ജി സമര്‍പ്പിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം മറ്റാരെങ്കിലും പുനപരിശോധന ഹര്‍ജിക്ക് പോകുന്നതിനും സര്‍ക്കാരിന് തടസ്സമില്ല.)

വിധിയെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് അടുത്ത ദിവസങ്ങളില്‍ മറിച്ചൊരു നിലപാട് സ്വീകരിച്ചുകാണുന്നത് വിസ്മയകരമാണ്. ഹിന്ദുവര്‍ഗീയതയുമായി സമരസപ്പെടുകയും ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസ്സിന്‍റെ തകര്‍ച്ചയ്ക്കും ബിജെപിയുടെ വളര്‍ച്ചയ്ക്കും കളമൊരുക്കിയത്. വിഷയത്തിൽ ഇരട്ടത്താപ്പ് നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്.

വിശ്വാസികളുമായി ഏറ്റുമുട്ടുക എന്നത് സര്‍ക്കാര്‍ നയമല്ല.എന്നാൽ രാഷ്ട്രീയ പ്രേരിതമായി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ പുറപ്പെടുന്നവരുടെ പരിശ്രമങ്ങള്‍ക്ക് ഒരു കാരണവശാലും സര്‍ക്കാര്‍ കീഴടങ്ങുകയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News