ബ്രൂവറി അനുമതി റദ്ദാക്കി; പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി

സംസ്ഥാനത്ത് മൂന്ന് ബ്രൂവറിയും രണ്ട് ബ്ലെന്‍റിംഗ് യൂണിറ്റും അനുവദിച്ച തീരുമാനം സർക്കാർ റദ്ദാക്കി. കാലവര്‍ഷക്കെടുതിയെ മറികടക്കുന്നതിനുള്ള സാഹചര്യത്തെ ബലപ്പെടുത്തിക്കൊണ്ട് പോകനായിട്ടാണ് തീരുമാനം.

ഒരു അടിസ്ഥാനവുമില്ലാതെ അനാവശ്യമായി ഉയര്‍ന്നുവന്ന വിവാദം തുടരുന്നത് സംസ്ഥാനത്തിന്‍റെ ഭാവിക്ക് ഗുണപരമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പുതിയ യൂണിറ്റുകള്‍ അനുവദിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ട് പോകില്ല. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ഒരു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മൂന്ന് ബ്രൂവറിയും രണ്ട് ബ്ലെന്‍റിംഗ് യൂണിറ്റുകൾക്കും തത്വത്തിൽ നൽകിയ അനുമതിയാണ് സർക്കാർ റദ്ദാക്കിയത്. ഒരു അടിസ്ഥാനവുമില്ലാതെ അനാവശ്യമായി ഉയര്‍ന്നുവന്ന വിവാദം തുടരുന്നത് സംസ്ഥാനത്തിന്‍റെ ഭാവിക്ക് ഗുണപരമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇൗ സാഹചര്യത്തിൽ കാലവര്‍ഷക്കെടുതിയെ മറികടക്കുന്നതിനുള്ള സാഹചര്യത്തെ ബലപ്പെടുത്തിക്കൊണ്ട് പോകാനായിട്ടാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാൽ പുതിയ യൂണിറ്റുകള്‍ അനുവദിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ട് പോകില്ല. സംസ്ഥാനത്തിനാവശ്യമായ പുതിയ യൂണിറ്റുകള്‍ അനുവദിക്കുക എന്ന സമീപനം സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ഒരു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ബ്രൂവറി – ബ്ലെന്‍റിംഗ് യൂണിറ്റുകൾ അനുവദിച്ചത് LDF നയങ്ങള്‍ക്ക് വിരുദ്ധമായിരുന്നുവെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.

യൂണിറ്റുകള്‍ക്ക് അനുമതി നല്‍കിയത് ചട്ടപ്രകാരം തന്നെയാണ്. കേരളത്തില്‍ വിതരണം ചെയ്യുന്ന മദ്യം ഇവിടെത്തന്നെ ഉത്പാദിപ്പിക്കുക എന്ന കാഴ്ചപ്പാടായിരുന്നു സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News