കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം നടത്തും; ബിജപിയെ തോല്‍പ്പിക്കുക ലക്ഷ്യമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി

ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഐ എം കേന്ദ്രകമ്മിറ്റി തീരുമാനം. പകരം കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം നടത്തും. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ പാര്‍ടി മത്സരിക്കും.

തെലങ്കാനയില്‍ സിപിഐഎം നയിക്കുന്ന ബഹുജന്‍ മുന്നണി സ്ഥാനാര്‍ത്ഥികളെ നിറുത്തും. ശബരിമല വിഷയത്തില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

മൂന്ന് കാര്യങ്ങളിലൂന്നീ പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടാനാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്. ഒന്ന്,ബിജെപിയേയും അവര്‍ നയിക്കുന്ന മുന്നണിയേയും പരാജയപ്പെടുത്തുക. രണ്ട്,ലോക്‌സഭയില്‍ പാര്‍ടിയുടെ അംഗബലം വര്‍ദ്ധിപ്പിക്കും.മൂന്ന്, കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ നേതൃത്വം നല്‍കും.

രാജസ്ഥാന്‍,മധ്യപ്രദേശ്,ചത്തീസ്ഗണ്ഡ് എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പാര്‍ടിയുടെ ശക്തികേന്ദ്രങ്ങളില്‍ സിപിഐഎം മത്സരിക്കും. ബാക്കി സീറ്റുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ വോട്ട് ചെയ്യും. സിപിഐഎം നയിക്കുന്ന ബഹുജന്‍ മുന്നണിയുടെ നേതൃത്വത്തില്‍ തെലങ്കാനയില്‍ മത്സരിക്കും. ഇവിടെത്തെ 12 സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഉടന്‍ പുറത്തിറക്കും.

ഈ മാസം 28 മുതല്‍ 30 വരെ നടക്കുന്ന കര്‍ഷക മാര്‍ച്ചിനും, നവംബര്‍ 3ന് ഡി.വൈ.എഫ്.ഐ നടത്തുന്ന ദില്ലി മാര്‍ച്ചിനും കേന്ദ്ര കമ്മിറ്റിയോഗം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.ശബരിമല വിധിയെ സ്വാഗതം ചെയ്ത കേന്ദ്ര കമ്മിറ്റി, വിധിയുടെ പശ്ചാത്തലത്തില്‍ ബിജെപിയും ആര്‍എസ്എസും അക്രമം അഴിച്ച് വിടാന്‍ ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തി.

കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തിന്റെ നിലപാട് ആര്‍.എസ്.എസിനെ പിന്തുണയ്ക്കുന്നതാണന്നും സിസി വിലയിരുത്തി.പ്രളയസമയത്ത് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സിപിഐഎം അഭിനന്ദിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി കുത്തക മുതലാളിയെ സംരക്ഷിക്കാന്‍ നടത്തിയ അഴിമതിയാണ് റാഫേല്‍ ഇടപാട്. ത്രിപുരയിലെ ദേശര്‍ കഥ ദിനപത്രം പൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അഭിപ്രായ സ്വാതന്ത്രത്തിനെതിരായ കടന്ന് കയറ്റമാണന്നും കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News