കണ്ണൂർ വിമാനത്താവളത്തിന്‍റെ ഉൾവശം പ്രകൃതി സൗഹൃദ ഇലക്ട്രിക് വാഹന മേഖലയാക്കാൻ ആലോചന

കണ്ണൂർ വിമാനത്താവളത്തിന് ഉൾവശം പ്രകൃതി സൗഹൃദ ഇലക്ട്രിക് വാഹന മേഖലയാക്കാൻ ആലോചന. സംസ്ഥാന സർക്കാർ അംഗീകരിച്ച ഇലക്ട്രിക് വാഹന നയം വിമാനത്താവളത്തിൽ നടപ്പാക്കാനാണ് ശ്രമം.ഇക്കാര്യത്തിൽ സഹകരണം തേടി വിമാനക്കമ്പനികളുമായി ചർച്ച നടത്തും.

അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന പെട്രോൾ ഡീസൽ വാഹനങ്ങൾ വിമാനത്താവളത്തിന് അകത്ത് പൂർണമായും ഒഴിവാക്കാനാണ് ആലോചന. സംസ്ഥാന സർക്കാർ അംഗീകരിച്ച ഇലക്ട്രിക് വാഹന നയം വിമാനത്താവളത്തിൽ പ്രാവർത്തികമാക്കാനാണ് ശ്രമം.

കണ്ണൂർ വിമാനത്താവളം സന്ദർശിച്ച ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ഇക്കാര്യം കിയാൽ അധികൃതരുമായി ചർച്ച ചെയ്തു.വിമാന സർവിസ് കമ്പനികളുടെ പൂർണ സഹകരണമാണ് ഇനി ആവശ്യം.ഇതിനായി വിമാനക്കമ്പനികളുമായി ചർച്ച നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

പരിസ്ഥിതി,ഊർജ സംരക്ഷണം ഉറപ്പു വരുത്താൻ ഇലക്ട്രിക് വാഹന നിർമാണവും സേവനവും പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ അംഗീകരിച്ച ഇലക്ട്രിക് വാഹന നയം.ഇത് വിമാനത്താവളത്തിൽ നടപ്പാക്കാനാണ് വിമാന സർവിസ് കമ്പനികളുമായി ചർച്ച നടത്തുന്നത്.

വിമാനത്താവളം പ്രവർത്തനക്ഷമമാകുന്നതോടെ കണ്ണൂർ,തലശ്ശേരി തുടങ്ങിയ പ്രധാന ടൗണുകളിലേക്ക് കെ എസ് ആർ ടി സി ചിൽ ബസ് സർവിസ് ആരംഭിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News