സുപ്രീം കോടതി വിധി പ്രകാരം ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നല്‍കേണ്ട നഷ്ടപരിഹാര തുക ഇന്ന് സർക്കാർ കൈമാറും

സുപ്രീം കോടതി വിധി പ്രകാരം ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നല്‍കേണ്ട നഷ്ടപരിഹാര തുക ഇന്ന് സർക്കാർ കൈമാറും. സുപ്രീംകോടതി 50 ലക്ഷം രൂപയാണ് നമ്പി നാരായണന് നൽകാൻ വിധിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് തുക അദ്ദേഹത്തിന് കൈമാറുക . ഉച്ചയ്ക്ക് ശേഷം 3 മണിക്ക് സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളിലാണ് ചടങ്ങ്.

ഏറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് നമ്പി നാരായണന് അനകൂലമായി വിധി വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News