രാഷ്ട്രീയ സംഘര്‍ഷം നിലനിന്ന വടകരയില്‍ സമാധാനം ഉറപ്പുവരുത്താന്‍ സര്‍വ്വകക്ഷിയോഗ തീരുമാനം

രാഷ്ട്രീയ സംഘര്‍ഷം നിലനിന്ന വടകരയില്‍ സമാധാനം ഉറപ്പുവരുത്താന്‍ സര്‍വ്വകക്ഷിയോഗ തീരുമാനം. പ്രദേശത്ത് ഒരാഴ്ച രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ ധാരണ. സി കെ നാണു എം എല്‍ എ യുടെ അധ്യക്ഷതയില്‍ ആര്‍ ഡി ഒ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുത്തു.

ആര്‍ എസ് എസ് – ബി ജെ പി സംഘം ഏകപക്ഷീയമായി സി പി ഐ (എം) പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം തുടങ്ങിയതോടെയാണ് വടകര വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പയ്യോളി, വടകര, ഒഞ്ചിയം പ്രദേശങ്ങളില്‍ സി പി ഐ (എം) നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. യുവമോര്‍ച്ച പ്രവര്‍ത്തകന്റെ വീടും ആക്രമിക്കപ്പെട്ടു.

പ്രശ്‌നം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് വടകര ആര്‍ ഡി ഒ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്. സി കെ നാണു എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാ കക്ഷി നേതാക്കളും പങ്കെടുത്തു. അക്രമസംഭവങ്ങളെ യോഗം അപലപിച്ചു, പോലീസ് നിഷ്പക്ഷ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം.

പ്രതികളെ പിടികൂടാനുളള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. ഡി വൈ എസ് പി, എ പി ചന്ദ്രന്‍, സി ഐ ടി മധുസൂദനന്‍ എന്നവരും സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തു. അക്രമം നടന്ന സ്ഥലങ്ങളില്‍ പോലീസ് പെട്രോളിംഗ തുടരുകയാണ്.

അതേസമയം ഒഞ്ചിയത്ത് സി പി ഐ (എം) പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ നടന്ന ആര്‍ എസ് എസ് ബോംബാക്രമണത്തില്‍ പ്രതിഷേധം ശക്താമാണ്. ചോറോട് നിന്ന് കൈനാട്ടിയിലേക്ക് സി പി ഐ (എം) ഒഞ്ചിയം ഏരിയാകമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. പി കെ ദിവാകരന്‍, ടി പി ബിനീഷ് ആര്‍ ഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News