റാഫേല്‍ കരാര്‍; പൊതു താത്പര്യ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

ന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വിവാദമായ റാഫേല്‍ കരാറുമായി ബന്ധപ്പെട്ട പൊതു താത്പര്യ ഹര്‍ജി സുപ്രീംകോടതി ഒക്ടോബര്‍ 10ന് പരിഗണിക്കും. കരാര്‍ സംബന്ധിച്ച വിശദാംശങ്ങളും എന്‍ഡിഎ, യുപിഎ സര്‍ക്കാരുകളുടെ കാലത്തെ കരാര്‍ തുക സംബന്ധിച്ച വിവരങ്ങളും സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നത്. അഭിഭാഷകന്‍ വിനീത് ദണ്ഢയാണ് പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News