ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപിയുടെ കള്ളക്കള്ളി പുറത്ത്. ഹര്‍ജിക്ക് പിന്നില്‍ സംഘപരിവാര്‍. സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് ആദ്യം ഹര്‍ജി നല്‍കിയത് ബിജെപിയുടെ അടുപ്പക്കാര്‍. 2006 ല്‍ ഹര്‍ജികള്‍ നല്‍കിയവരില്‍ അമിത്ഷായുടെ അടുപ്പക്കാരനായ ബിജെപി പ്രവര്‍ത്തകന്‍റെ ഭാര്യ അടക്കമുള്ളവരെന്ന് വ്യക്തമായി.
2006 ജൂലൈ 28 ന് ഹര്‍ജി നല്‍കിയവരിലെപ്രധാനി പ്രേരണാകുമാരി ബിജെപി നേതാവും അമിതാഷായുടെ അടുപ്പക്കാരനുമായ സിദ്ധാര്‍ത്ഥ് ശംബുവിന്‍റെ ഭാര്യയാണ്. മറ്റുള്ളവരാകട്ടെ സംഘ്പരിവാര്‍ കുടുംബത്തിലുള്ളവര്‍. ഭക്തിസേത്തി, ഹരിയാന ബിജെപി നേതാവിന്‍റെ അടുപ്പക്കാരന്‍റെ മകള്‍
അഭിഭാഷകരായ സുധാപാലും ലക്ഷ്മിശാസ്ത്രിയും മോദിയേയും അമിത്ഷായേയും പിന്തുണയ്ക്കുന്നവര്‍. ഇരയ്ക്കും വേട്ടക്കാരനും ഒപ്പം ഒാടി ഒരിക്കല്‍ കൂടി കേരളത്തിലെ ബിജെപി നേതൃത്വം. കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ബിജെപിയും ആര്‍എസുംഎസും മനപൂര്‍വ്വം ശ്രമിക്കുന്നുവെന്ന ആരോപണം ഇതോടു കൂടി ശരിവെക്കുകയാണ്.
Get real time update about this post categories directly on your device, subscribe now.