ദേശേർകഥയുടെ രജിസ്ട്രേഷൻ റദ്ദാക്കിയ നടപടിയില്‍ വ്യാപക പ്രതിഷേധം

ത്രിപുരയിലെ ഇടതുപക്ഷപത്രമായ ദേശേർകഥയുടെ രജിസ്ട്രേഷൻ റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ–- കെഎൻഇഎഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം യോഗം സംഘടിപ്പിച്ചു. തൃശൂർ പ്രസ‌് ക്ലബിൽ സംഘടിപ്പിച്ച യോഗം ഐഎൻടിയുസി ദേശീയ കൗൺസിൽ അംഗം ടി വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.

പ്രസ‌് ക്ലബ് പ്രസിഡന്റ് കെ പ്രഭാത് അധ്യക്ഷനായി. കേന്ദ്രസർക്കാരിന്റെ ചൊൽപ്പടിക്ക് നിൽക്കാത്ത മാധ്യമസ്ഥാപനങ്ങളെ അടച്ചു പൂടിക്കുന്ന നടപടിക്കെതിരെ യോഗത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു.

കെയുഡബ്ല്യുജെ സംസ്ഥാന ട്രഷറർ പി സി സെബാസ്റ്റ്യൻ, സംസ്ഥാന കമ്മിറ്റി അംഗം ഇ എസ് സുഭാഷ്, വീക്ഷണം റസിഡന്റ് എഡിറ്റർ എൻ ശ്രീകുമാർ, മംഗളം റസിഡന്റ് എഡിറ്റർ ജോയ് എം മണ്ണൂർ, ദീപിക ബ്യൂറോ ചീഫ് ഫ്രാങ്കോ ലൂയീസ്, കെഎൻഇഎഫ് സംസ്ഥാന കമ്മിറ്റിയംഗം ടോം പനയ്ക്കൽ എന്നിവർ സംസാരിച്ചു.

കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി എം വി വിനീത സ്വാഗതവും കെഎൻഇഎഫ് ജില്ലാ സെക്രട്ടറി പി ടി അനിൽകുമാർ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News