തീവ്ര ചുഴലിക്കാറ്റിന് സാധ്യത; സംസ്ഥാനത്ത് മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്, തീവ്ര ചുഴലിയായി മാറാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രത്തിന് മുന്നറിയിപ്പ്. അറബിക്കടലിന്റെ മധ്യ പടിഞ്ഞാറ്‌, തെക്കുപടിഞ്ഞാറു ഭാഗങ്ങളിലായാണു ചുഴലിക്കാറ്റ് രൂപപ്പെട്ടത്.

അടുത്ത 24 മണിക്കൂറിൽ ഇതു തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണു പ്രവചനം.പടിഞ്ഞാറ്- വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് 5 ദിവസംകൊണ്ടു തെക്കൻ ഒമാൻ, യെമൻ തീരങ്ങളിലേക്കു ചുഴലിക്കാറ്റു നീങ്ങാനാണു സാധ്യത.

അറബിക്കടലിന്റെ തെക്കുകിഴക്ക്, മധ്യകിഴക്കു ഭാഗങ്ങളിൽ അടുത്ത 24 മണിക്കൂറിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെയായേക്കും. മത്സ്യതൊഴിലാളികൾ ഇന്നു മുതൽ 12 വരെ അറബിക്കടലിൽ മത്സ്യബന്ധനത്തിനു പോകരുതെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News