എക‌്സൈസ‌് തീരുവയിൽ കേന്ദ്രസർക്കാർ ഒന്നര രൂപ കുറവ‌് വരുത്തിയശേഷം തുടര്‍ച്ചയായി രണ്ടുദിവസം പെട്രോൾ – ഡീസൽ വില കൂട്ടി. ശനിയും ഞായറുമായി ഡീസൽവില 58 പൈസയുംപെട്രോളിന‌് 32 പൈസയും കൂട്ടി.
ഇതോടെ ഡൽഹിയിൽ പെട്രോൾവില ലിറ്ററിന‌് 81.82 രൂപയിലെത്തി. ഡീസലിന് 73.53 രൂപയും. ഞായറാഴ‌്ച മുംബൈയിൽ പെട്രോൾവില 87.29 രൂപയായി.ഡീസൽവില 77.06 രൂപയിലെത്തി.
പെട്രോൾവില തൊണ്ണൂറും ഡീസൽവില എൺപതും കടന്ന‌് കുതിച്ചതോടെയാണ‌് തീരുവയിൽ നേരിയ കുറവ‌് വരുത്താൻ സർക്കാർ നിർബന്ധിതമായത‌്. അഞ്ച‌് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ‌് നടക്കാനിരിക്കുന്നതും ഈ നടപടിക്ക‌് സർക്കാരിനെ പ്രേരിപ്പിച്ചു.
Get real time update about this post categories directly on your device, subscribe now.