റിയല്‍എസ്റ്റേറ്റ് വ്യാപാരിയെ തട്ടിക്കൊണ്ടു പോയി; മോചന ദ്രവ്യമായിആവശ്യപ്പെട്ടത് അരക്കോടി; ഒടുവില്‍ ക്വട്ടേഷന്‍ സംഘം പിടിയില്‍ 

മലപ്പുറം: റിയല്‍എസ്റ്റേറ്റ് വ്യാപാരിയെ തട്ടിക്കൊണ്ട് പോയി അരക്കോടി രൂപ മോചനദ്രവ്യമാവശ്യപ്പെട്ട കേസില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ അറസ്റ്റിലായി. പള്ളിക്കല്‍ കാക്കഞ്ചേരി നെച്ചിക്കാട്ടില്‍ ഷമീര്‍, താനൂര്‍ എം എം ഹൗസില്‍ നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മൂന്നിന് തിരുന്നാവായ എടക്കുളം സ്വദേശി ഹംസയെയാണ് സംഘം തട്ടിക്കൊണ്ട് പോയത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുകള്‍ നടത്തുന്ന ഹംസയെ തമിഴ്‌നാട് സ്വദേശികള്‍ ഉള്‍പ്പെട്ട സംഘമാണ് തട്ടിക്കൊണ്ടുപോയത്.

മോചന ദ്രവ്യമായി 10 ലക്ഷം ആവശ്യപ്പെട്ടെങ്കിലും വീണ്ടും നാല്‍പ്പത് ലക്ഷംകൂടി ആവശ്യപ്പെട്ടു. വീട്ടുകാര്‍ പരാതിപ്പെട്ടതനുസരിച്ചാണ് തിരൂര്‍ പോലിസ് അന്വേഷണമാരംഭിച്ചത്.

ഇതോടെ സംഘം ഹംസയെ അഞ്ചിന് രാത്രി പട്ടാമ്പി കൊപ്പത്ത് ഉപേക്ഷിക്കുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച കാറും പോലിസ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരെയും തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here