മാധ്യമപ്രവര്‍ത്തകയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ച് ലൈംഗികാതിക്രമം; കേന്ദ്രമന്ത്രിക്കെതിരെ പീഡന പരാതി 

വിദേശകാര്യ സഹമന്ത്രിയും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ എം.ജെ.അക്ബറിനെതിരെ സ്ത്രീപീഡന പരാതി.ജോലിയ്ക്ക് അപേക്ഷിക്കുന്ന വനിതാ മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറുന്നതാണ് എം.ജെ.അകബറിന്റെ രീതിയെന്ന് വെളിപ്പെടുത്തി നിരവധി വനിതാ മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത് എത്തി.

ഹോട്ടര്‍ മുറിയില്‍ മദ്യപിച്ചാണ് അക്ബര്‍ ഇന്റര്‍വ്യൂ നടത്തുന്നത്. ട്വീറ്ററില്‍ വ്യാപകമാകുന്ന മീ ടൂ ക്യാപയിനിങ്ങിലാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ തുറന്ന് എഴുതുന്നത്.

മാധ്യമസ്ഥാപനങ്ങളിലെ സ്ത്രീപീഡനങ്ങളെക്കുറിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ തുറന്ന് എഴുതുന്ന ട്വീറ്ററിലെ മീ ടൂ ക്യാപയിനിങ്ങിലാണ് കേന്ദ്ര വിദേശകാര്യസഹമന്ത്രി എം.ജെ.അക്ബറിനെതിരെ ഗുരുതര ആരോപണം ഉയരുന്നത്.എം.ജെ.അക്ബര്‍ മാധ്യമ പ്രവര്‍ത്തകനായി ജോലി ചെയ്തിരുന്ന കാലത്ത് അദേഹത്തില്‍ നിന്നും ദുരനഭൂവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സ്ത്രീകള്‍ ട്വീറ്ററില്‍ കുറിച്ചു.

ഒരു മുതിര്‍ന്ന് വനിതാ മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തിയത് ഇങ്ങനെ. ഏഷ്യല്‍ ഏജ് ദിനപത്രത്തിന്റെ ചുമതലകാരനായിരുന്ന എം.ജെ.അക്ബര്‍ ജോലിയ്ക്ക് അപേക്ഷിക്കുന്ന വനിതാ മാധ്യമപ്രവര്‍ത്തകരെ ഹോട്ടലിലേയ്ക്ക് ക്ഷണിക്കും. കൈയ്യില്‍ മദ്യകുപ്പിയുമായി അവര്‍ അഭിമുഖം നടത്തും.

ബെഡും തയ്യാറായിട്ടുണ്ടാകും. 1995ല്‍ കല്‍കത്തയിലെ താജ് പാലസില്‍ ഇത്തരത്തില്‍ ക്ഷണിക്കപ്പെട്ട ബന്ധുവായ പെണ്‍കുട്ടി ജോലി നിരസിച്ചുവെന്ന് ഒരാള്‍ ട്വീറ്ററില്‍ എഴുതി. മറ്റൊരു മുതിര്‍ന്ന് മാധ്യമപ്രവര്‍ത്തക നേരത്തെ എഴുതിയ ഒരു പുസ്തകത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്നയാളെക്കുറിച്ച് എഴുതിയിരുന്നു.

എന്നാല്‍ അന്ന് പേര് വെളിപ്പെടുത്തിയിരുന്നില്ല. ട്വീറ്ററില്‍ എം.ജെ.അക്ബറിനെതിരെ ആരോപണം രൂക്ഷമായപ്പോള്‍ താന്‍ പുസ്തകത്തിലെഴുതിയത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി അക്ബറിനെക്കുറിച്ചാണന്ന് അവര്‍ വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിദേശകാര്യ സഹമന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു. അബ്കര്‍ രാജി വയ്ക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News