‘ഭക്തിയുടെ പേരില്‍ അക്രമത്തിന് ആരെയും അനുവദിക്കില്ല; സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശബരിമലയില്‍ കളങ്കം വരില്ല’: കടകംപള്ളി

ശബരിമലയുടെ പേരില്‍  അന്യായമായി ആക്രമണങ്ങള്‍ അ‍ഴിച്ചു വിടാന്‍ സാമൂഹിക വിരുദ്ധരെ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

പത്ത് വോട്ട് ലഭിച്ചാല്‍ പോരട്ടെയെന്നാണ് ബിജെപി നിലപാട്.  ബിജെപിയുടേയും കോണ്‍ഗ്രസിന്‍റേയും നിലപാടു മാറ്റത്തിന് കാരണമെന്താമെന്നു ജനങ്ങള്‍ക്ക് അറിയാം.

ലോകസഭാ  തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇരു പാര്‍ട്ടികളും നിലപാട് മാറ്റിയതെന്നും കടകംപള്ളി പറഞ്ഞു.

ഭക്തിയുടെ പേരില്‍ അക്രമത്തിന് ആരെയും അനുവദിക്കില്ല.  ഭക്തജനങ്ങളുമായി യാതൊരു തര്‍ക്കത്തിനും സര്‍ക്കാറില്ല.

സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശബരിമലയില്‍ കളങ്കം വരില്ലെന്നും  കടകംപള്ളി  വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News