
എൻ ഡി എയില്‍ നിന്നും രണ്ടുവർഷമായിട്ടും പരിഗണന കിട്ടിയില്ല; മുന്നണി വിടാനുള്ള സൂചന നല്‍കി സി.കെ ജാനു. മുന്നണിയെന്ന നിലയിൽ രണ്ടുവർഷമായിട്ടും എൻ ഡി എയിൽ നിന്ന് പരിഗണനകിട്ടിയില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി കെ ജാനു പറഞ്ഞു.
ഇതിൽ അണികൾക്ക് കടുത്ത പ്രതിഷേധമുണ്ട്.ഇങ്ങനെയെങ്കിൽ പാർട്ടിക്ക് തീരുമാനമെടുക്കേണ്ടിവരും. 14-ാം തിയതി കോഴിക്കോട് നടക്കുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മുന്നണി വിടുന്നത് ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സി.കെ ജാനു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here