നമ്പിനാരായണന് നഷ്ടപരിഹാര തുക കൈമാറി; സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മനസ്സിലായെന്ന് നമ്പി നാരായണന്‍; കേസ് മാധ്യമങ്ങള്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പാഠമാവണം: മുഖ്യമന്ത്രി

എെഎസ്ആര്‍ഒ ചാരക്കേസില്‍ പതിറ്റാണ്ടുകള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ നീതി നോടിയ നമ്പി നാരായണന് കോടതി വിധിച്ച നഷ്ടപരിഹാര തുക മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി.

എെഎസ്ആര്‍ഒ ചാരക്കേസ് മാധ്യമങ്ങള്‍ക്ക് പാഠമാവണം. ജാഗ്രതയില്ലാതെ മാധ്യമങ്ങളുടെ വ‍ഴിയില്‍ അന്വേഷണം നടത്തുന്നവര്‍ക്കും ഇതൊരു പാഠമാവണം.

യഥാര്‍ഥത്തില്‍ ഈ നഷ്ടപരിഹാര തുക നല്‍കേണ്ടത് ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരാണ്. അവരെ ഇതിന് ബാധ്യസ്ഥരാക്കാന്‍ ക‍ഴിയും ഇതിന്‍റെ നിയമ വ‍ഴികള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ഈ കേസിലെ നിരീക്ഷണം മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്ന് എനിക്ക് ബോധ്യമായെന്ന് നമ്പിനാരായണന്‍ മറുപടിയില്‍ പറഞ്ഞു.

തനിക്കൊപ്പം ആരോപണ വിധേയനായ രമണ്‍ ശ്രീവാസ്തവ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്നത് ഇത് തെളിയിക്കുന്നു.

ഈ കേസ് കള്ളക്കേസാണെന്ന് മുഖ്യമന്ത്രിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. കേസില്‍ നമ്പി നാരായണന്‍ മാത്രമായിരുന്നില്ല ലക്ഷ്യമെന്നും നമ്പി നാരായണന്‍ പറഞ്ഞു.

ഈ കേസില്‍ നഷ്ടപരിഹാര തുക വിലപേശി ഉറപ്പിക്കാവുന്ന ഒരു സാധ്യതയുണ്ടായിരുന്നു എന്നാല്‍ യാതൊരു വിലപേശലുമില്ലാതെ ഈ തുക മു‍ഴുവന്‍ നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായെന്നത് ഇതിന് തെളിവാണെന്നും നമ്പി നാരായണന്‍ പറഞ്ഞു.

സര്‍ക്കാര്‍ തനിക്കൊപ്പമാണെന്ന് വ്യക്തമായി ഇത് തന്‍റെ പോരാട്ടങ്ങള്‍ക്ക കരുത്തായെന്നും നമ്പി നാരായണന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here