കുവൈറ്റില്‍ ഗതാഗത രംഗത്ത് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി ട്രാഫിക് മന്ത്രാലയം; നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

കുവൈറ്റില്‍ പത്തു വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് പെർമിറ്റ് നൽകരുതെന്ന് കുവൈറ്റ് ട്രാഫിക് മന്ത്രാലയം സർക്കാരിനോട് ആവശ്യപ്പെട്ടു. ഗതാഗത വകുപ്പിന്റെ ഈ നിർദ്ദേശത്തിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ പിന്തുണകൂടിയുണ്ട്.

റോഡുകളിലെ വാഹനപെരുപ്പും കുറക്കാൻ ഇത്തരം നടപടികൾ കൂടിയേ തീരൂ എന്നാണു ഈ നിർദ്ദേശം മുന്നോട്ടു വെക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്. നിർദ്ദേശം നടപ്പിലാക്കുകയാണെങ്കിൽ വലിയതോതിലുള്ള അന്തരീക്ഷ മലിനീകരണം തടയാന് കഴിയുമെന്ന് കരുതുന്നതായി പരിസ്ഥിതി വകുപ്പ് വിലയിരുത്തുന്നുണ്ട്.

മുൻപും ഗതാഗത വകുപ്പ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടു വെച്ചിരുന്നെങ്കിലും മന്ത്രിസഭാ അത് പരിഗണിച്ചിരുന്നില്ല. മാത്രവുമല്ല, നിരോധനം വാഹനങ്ങളുടെ സ്പെയർ പാർട്സ് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഈ രംഗത്തുള്ളവർ കരുതുന്നുണ്ട്.

രാജ്യത്തെ വാഹന ഗതാഗത കുരുക്ക് ഒഴിവാക്കാനും അന്തരീക്ഷ മലിനീകരണം തടയാനും വിവിധ നിർദ്ദേശങ്ങൾ പരിഗണിക്കുകയാണ് സർക്കാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News