പെരിയ: കാസര്‍ഗോഡ് പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥരുടെ ക്രൂരതയില്‍ മനം നെന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഞരമ്പുമുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി രക്തംകൊണ്ട് ഈ കുറിപ്പില്‍ കൈയൊപ്പ് ചാര്‍ത്തിയിട്ടും ഉണ്ട്. കോളേജ് ഉദ്യോഗസ്ഥരുടെ കടുത്ത പീഢനമാണ് വിദ്യാര്‍ത്ഥി അത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സഹപാഠികള്‍ പറഞ്ഞു.
പെരിയ കേരള കേന്ദ്രസര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍ഷിപ്പ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ തൃശൂരിലെ കെ അഖില്‍ (24) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ചൊവ്വാഴ്ച രാവിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ വെച്ചാണ് കൈഞരമ്പ് മുറിച്ച് അഖില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
രാവിലെ ഗ്രൗണ്ടില്‍ കളിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് ഞരമ്പില്‍ നിന്ന് ചോരവാര്‍ന്ന് അവശനായി അഖിലിനെകണ്ടത്.
ആത്മഹത്യാ കുറിപ്പില്‍ സര്‍വകലാശാലാ ഉദ്യോഗസ്ഥരെ പേരെടുത്ത് തന്നെ പറയുന്നുണ്ട് അഖില്‍. യൂണിവേഴ്സിറ്റി വിസിയെയും മറ്റും വിമര്‍ശിച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട അഖിലിനെ കഴിഞ്ഞ സെപ്തംബര്‍ ആറിന് അഖിലിനെ കോലേജില്‍ നിന്ന് പുറത്താക്കിയിരുന്നു.
ഇതിനെതുടര്‍ന്ന് 18 ന് എംപി, എംഎല്‍എ, വിസി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും അഖിലിനെ തിരിച്ചെടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് ഉറപ്പുണ്ടാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് കോലേജിലെത്തിയ അഖിലിനെ തിരിച്ചെടുത്തില്ലെന്ന് മാത്രമല്ല അഖില്‍ ക്യാമ്പസില്‍ കയറുന്നത് വിലക്കിക്കൊണ്ട് ഉത്തരവിറക്കുകയാണ് ചെയ്തത്.
ക്യാമ്പസിലെത്തിയ അഖിലിനെ കഴിഞ്ഞ ദിവസം ഇത് ചൂണ്ടിക്കാട്ടി സെക്യൂരിറ്റി ഗേറ്റില്‍ തടഞ്ഞു. ഇനി ക്യാമ്പസില്‍ തുടര്‍ന്ന് പഠിക്കാന്‍ കഴിയില്ലെന്ന പ്രയാസത്തില്‍ നിന്നാണ് അഖില്‍ ഇത്തരത്തിലൊരു സാഹസത്തിന് മുതിര്‍ന്നതെന്നും സഹപാഠികള്‍ പറയുന്നു.

Get real time update about this post categories directly on your device, subscribe now.