പുതിയ കേരളത്തിനായി കെെകോര്‍ത്ത്; പുതിയ കേരള സൃഷ്ടിക്ക് അകമ‍ഴിഞ്ഞ സഹായ വാഗ്ദാനവുമായി കുവൈറ്റ് ബിസിനസ് സമൂഹം

പുതിയ കേരള സൃഷ്ടിക്കായി കേരള സർക്കാർ മുന്നോട്ടു വെക്കുന്ന പദ്ധതികൾക്കും പുനഃനിർമ്മാണ പ്രവർത്തനത്തിനും അകമഴിഞ്ഞ്സഹായം വാഗ്ദാനം ചെയ്ത് കുവൈറ്റ് ബിസിനസ് സമൂഹം. മെസീല ജുമൈറ ബീച്ച് ഹോട്ടലില്‍ നോർക്ക ഡയറക്ടർ ഡോക്ടർ രവി പിള്ള വിളിച്ചു ചേർത്ത യോഗത്തിലാണ് ഈപിന്തുണയുണ്ടായത്.

കുവൈറ്റിലെ മലയാളി വ്യവസായികളും സ്വദേശികളടക്കമുള്ള വ്യവസായ രംഗത്തെ പ്രമുഖരാണ് യോഗത്തില്‍ സംബന്ധിച്ചത്. യോഗത്തിൽ നിന്നുള്ള വാഗ്ദാനമായും ഇതിന്റെ ഭാഗമായി നടത്തിവന്ന പ്രവര്തങ്ങളുടെയും ഫലമായി 11 കോടി രൂപയുടെ സഹായ ദനമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്നത്.

സർക്കാർ മുന്നോട്ടു വെക്കുന്ന വിവിധ പദ്ധതികൾ ഏറ്റെടുക്കാനുള്ള സന്നദ്ധതയും പരിപാടിയില്‍ പങ്കെടുത്തവര്‍ അറിയിച്ചു. മുപ്പത് കോടി രൂപയാണ് കുവൈറ്റിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിക്കാൻ ഉദ്ദേശിക്കുതെന്നു ചടങ്ങിൽ പങ്കെടുത്തു സംസാരിച്ച നോർക്ക ഡയറക്ടർ ഡോക്ടർ രവി പിള്ള പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചുകൊണ്ടാണ് ഈ യോഗം വിളിച്ചു ചേർത്തതെന്നും അദ്ദേഹം
കൂട്ടിച്ചേർത്തു. ഈ മാസം ഇരുപതിന്‌ കുവൈറ്റ് സന്ദർശിക്കുന്ന വ്യവസായമന്ത്രി ഇ.പി.ജയരാജന് തങ്ങൾ വാഗ്‌ദാനം ചെയ്ത തുക ചെക്കായും ഡി.ഡി യായും കൈമാറുമെന്നും യോഗത്തിൽ വാഗ്ദാനം ചെയ്തവർ പറഞ്ഞു.

പ്രളയ ദുരിതവും രക്ഷാപ്രവര്‍ത്തനങ്ങളും ചിത്രീകരിച്ച വീഡിയോയുടെ പ്രദര്‍ശനവും ചടങ്ങിന്റെ
ഭാഗമായി ഉണ്ടായിരുന്നു. കുവൈറ്റ് വ്യവസായ സമൂഹത്തിന്റെ പരിച്ഛേദമായി മാറിയ യോഗത്തിൽ ലോക കേരള
സഭാംഗം സാം പൈനുംമൂട് അദ്ധ്യക്ഷനായി. ദിലീപ്കുമാർ സ്വാഗതം പറയുകയും ലോക
കേരള സഭാംഗം തോമസ് മാത്യു കടവിൽ നന്ദിയും പ്രകാശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News