കേരളാ മോഡല്‍ വീണ്ടും; ഇന്ത്യയിലെ ആദ്യത്തെ ട്രൈബല്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് കം കരിയര്‍ ഡവലപ്മെന്‍റ് സെന്‍റര്‍

ഭരണ നിര്‍വഹണത്തില്‍ കേരളം വീണ്ടും മാതൃകയാവുകയാണ്. ആദിവാസികള്‍ക്ക് വേണ്ടി ഇന്ത്യയിലെ ആദ്യത്തെ ട്രൈബല്‍ എംപ്ലോയ്മെന്‍റ് കം കരിയര്‍ ഡവലപ്മെന്‍റ് സെന്‍റര്‍ തിരുവനന്തപുരം പാലോട് ഇന്ന് ഉദ്ഘാടനം ചെയ്യും.

ബഡ്ജറ്റിൽ സ്പെഷ്യൽ ട്രൈബൽ സബ് പ്ലാനിലൂടെ ജനസംഖ്യാനുപാതത്തെക്കാൾ ആദിവാസികൾക്ക് വിഹിതം നീക്കി വെച്ച സർക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍.

പട്ടികവർഗ ഗോത്രങ്ങളുടെ സാമൂഹിക ജീവിതത്തിനു കോട്ടം തട്ടാത്തവിധം ഭൂമി പതിച്ചു നൽകി പുനരധിവസിപ്പിക്കുവാനുള്ള ശ്രമവും സര്‍ക്കാര്‍ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു.

വിദ്യാഭ്യാസ രംഗത്തെ ഉന്നമനത്തിനായി ഗോത്ര ബന്ധു, ഗോത്ര സാരഥി, ഊരുകൂട്ടം വിദ്യാഭ്യാസ സമതി, പഠനമുറികൾ പണിയുവാനുള്ള സഹായം തുടങ്ങി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട് ഇതിന് പിന്നാലെയാണ് പുതിയ പദ്ധതി.

നമ്മുടെ സാമൂഹിക പുരോഗതിയിൽ ചരിത്രപരവും ഭരണപരവുമായ കാരണങ്ങളാൽ പിന്നോക്കം ആയിപ്പോയി വിഭാഗമാണ് ആദിവാസികൾ.

ആദിവാസി പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിലകൊള്ളുന്ന സർക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.

നവകേരളത്തിൽ പാർശ്വവല്കരിക്കപ്പെട്ട ഒരു ജനവിഭാഗവും ഉണ്ടായിക്കൂടാ എന്നതാണ് സർക്കാരിന്‍റെ കാഴ്ചപ്പാട് ഈ കാ‍ഴ്ചപ്പാട് നടപ്പിലാക്കുന്ന വിധത്തിലുള്ള പരുപാടികള്‍ക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News