നിങ്ങള്‍ തെരുവിലിറക്കിയ ഭക്തരോട് മറുപടി പറയു; ശബരിമല വിഷയത്തില്‍ ബിജെപിയുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ

ശബരിമല കേസില്‍ വിധിവന്നതിന് ശേഷം വിധിയെ സര്‍ക്കാറിനെതിരെ തിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണ് ബിജെപിയും കോണ്‍ഗ്രസു നടത്തുന്നത്.

വിധിക്കെതിരെ വിശ്വാസികളെ തെരുവിലിറക്ക് തിരഞ്ഞെടുപ്പ് കാലത്തേക്ക് അനുസൃതമായ നിലമൊരുക്കുകയാണ് പ്രതിപക്ഷ കക്ഷികള്‍ പക്ഷേ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് തന്നെ കോടതി വിധിയെ അംഗീകരിക്കുന്ന വിധത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നത് ഇക്കൂട്ടരെ പ്രതിരോധത്തിലാക്കുന്നുണ്ട്.

വിധിയുടെ തുടക്കത്തില്‍ പ്രതിഷേധക്കാര്‍ സ്വീകരിച്ച നിലപാടും ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടും തമ്മിലുള്ള വൈരുധ്യവും ഇക്കൂട്ടരെ കുടുക്കുന്നുണ്ട്.

ഇതിനിടയിലാണ് സമാനമായി വിധി ബാധകമായ ശനി ശിക്നാപൂര്‍ ക്ഷേത്രത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്വികരിച്ച നിലപാടും പ്രതിഷേധക്കാരുടെ ഉത്തരം മുട്ടിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here