തൊടുപുഴ_കുടയത്തൂരിലെ സർക്കാർ ഷെൽട്ടർ ഹോമിലെ അന്തേവാസിയായ പെൺകുട്ടി തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.
കഴിഞ്ഞ ദിവസം രാത്രിയാണ് ഇടുക്കി ഏലപ്പാറ സ്വദേശിനിയായ പെൺകുട്ടിയെ ഷെൽട്ടർ ഹോമിന്റെ ടെറസിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഏലപ്പാറ സ്വദേശിനിയും 10 ആം ക്ലാസ് വിദ്യാർത്ഥിനിയുമായ പെൺകുട്ടി കഴിഞ്ഞ മൂന്നു വർഷമായി സാമൂഹ്യനീതി വൂപ്പിന് കീഴിലുള്ള കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കുടയത്തൂർ ഷെൽട്ടർ ഹോമിലെ അന്തേവാസിയായിരുന്നു.
തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് പെൺകുട്ടിയെ ഷെൽട്ടർ ഹോമിന്റെ ടെറസിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
തുടർന്ന് തൊടുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണ വിവരം ബന്ധുക്കളെ അറിയിക്കുന്നതിൽ ഷെൽട്ടർ ഹോം അധികൃതർ വീഴ്ച വരുത്തിയെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.
ജനറൽ ആശുപത്രിയിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദ്ദേഹം ആർ.ഡി.ഒ എത്തിയ ശേഷം മാത്രം കോട്ടയത്തേക്ക് പോസ്റ്റ് മോർട്ടത്തിന് മാറ്റിയാൽ മതിയെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടത് നേരിയ സംഘർഷത്തിന് കാരണമായി. തുടർന്ന് ആർ ഡി ഒ എത്തിയ ശേഷമാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയത്.
Get real time update about this post categories directly on your device, subscribe now.