യുട്യൂബില്‍ തരംഗമായി പ്രവാസി ഫിലിം മേക്കേ‍ഴ്സിന്‍റെ ‘അമ്മു’

യു എ ഇ മലയാളി സിനിമ കൂട്ടായിമയുടെ “അമ്മു ” സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. സജീർ ഫിലിം ഫാക്ടറിയുടെ ബാനറിൽ പ്രവാസി ഫിലിം മേക്കേഴ്സിന്റെ മൂന്നാമത്തെ ഹ്രസ്വ ചിത്രമായ അമ്മു പുറത്തിറങ്ങി.

ജീവിത സാഹചര്യം മെച്ചപ്പെടുത്തലിന്റെ ഭാഗമായി കുട്ടികളിലേക്കുള്ള മാതാപിതാക്കളുടെ ശ്രദ്ധ ഇല്ലായ്മ മൂലം കുട്ടികളിൽ ഭാവിയിൽ ഉണ്ടാവുന്ന ഒരു വലിയ വിപത്തിനെ കുറിച്ചുള്ള ഒരു ഓർമ്മ പെടുത്താലാണ് അമ്മു എന്ന കൊച്ചു സിനിമയിലൂടെ മഹേഷ് പട്ടാമ്പി നമ്മൾക്ക് മുന്നിലേക്ക് ചൂണ്ടി കാണിക്കുന്നത് .

സംവിധായകനായമഹേഷ് പട്ടാമ്പി തന്നെയാണ് കഥ, തിരക്കഥ, ചിത്ര സംയോജനം, എന്നിവ നിർവഹിച്ചിരിക്കുന്നത്.

മഹേഷ് പട്ടാമ്പിയുടെ ആദ്യ ഹ്രസ്വ സിനിമയായ ഫേസ് -ഏൻഡ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും നിരവധി ഫെസ്റ്റിവലുകളിൽ ശ്രദ്ധപിടിച്ചുപറ്റുകയും പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ളതുമാണ്.

ഈ ഹ്രസ്വ ചിത്രത്തിന്റെ നിർമ്മാണം സജീർ വലിയടത്താണ് ‘ഛായഗ്രഹകൻ: വൈശാഖ് ബാലു, ഡി.ഐ: ജിജോ വർഗീസ് , സംഗീതം :- ഉണ്ണികൃഷ്ണൻ , റെക്കോർഡിങ് : സാം തോമസ് , കോ -ഓർഡിനേറ്റർ നിജാസ് വലിയാടത്ത് . അസോസിയേറ്റ് ഫലാൽ ചാലിൽ, സഗീത് , ആർട്: സജീന്ദ്രൻ പുത്തൂർ , മേക്കപ്പ് : സുധ എന്നിവരുമാണ്.

ബേബി ദക്ഷിണ, ധന്യ നാട്ടിയാല, താരിഖ്, കൃസ്സ് അയ്യർ ,ഫാത്തിമ , നാസർ അച്ചിപ്ര എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ സോഷ്യൽ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചിരിക്കുകയാണ് ഈ ചിത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News