ശബരിമലയില്‍ തിരക്ക് കുറയ്ക്കണം; വനത്തിന്‍റെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നുവെന്ന് കടുവാ സംരക്ഷണ അതോറിറ്റി

ശബരിമലയിലെ തിരക്ക് കുറയ്ക്കണമെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റി. തിരക്ക് വനത്തിന്‍റെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നുന്നുണ്ടെന്നും അതോറിറ്റി നിര്‍ദേശം നല്‍കി.

തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, സംസ്ഥാന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ദേശീയ കടുവാ സംരക്ഷണ അതോറിറ്റി എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള നിലയ്ക്കലെ ബേസ് ക്യാമ്പ് എത്രയും വേഗം സ്ഥാപിക്കണമെന്നും ദേശീയ കടുവ സംരക്ഷണ അതോറിറ്റി ആവശ്യപ്പെട്ടു.

ശബരിമലയുമായി ബന്ധപ്പെട്ട് അനുവദിച്ചിട്ടുള്ള വനം ഭൂമിയുടെ ഉപയോഗം വിശകലനം ചെയ്യാന്‍ വേണ്ടി ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക നിര്‍ദേശങ്ങള്‍ വന്നത്.

വിട്ട് നല്‍കിയിട്ടുള്ള വനം ഭൂമി നിര്‍ദ്ദിഷ്ട ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണം. ഉപയോഗിക്കാതിരിക്കുന്നത് പെരിയാര്‍ സംരക്ഷണ മേഖലയുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നുണ്ടെന്നും കടുവ സംരക്ഷണ അതോറിറ്റി ചൂണ്ടിക്കാട്ടി.

ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാതിരിക്കാന്‍ ശബരിമലയിലെയും പമ്പയിലെയും തിരക്ക് നിയന്ത്രിക്കണമെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി ആവശ്യപ്പെട്ടു.

ഇതിനായി നിലയ്ക്കലില്‍ ബേസ് ക്യാമ്പ് സ്ഥാപിക്കണം. നിലയ്ക്കലില്‍ ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളാല്‍ കഴിയുന്ന ബേസ് ക്യാമ്പിനായി 275 എക്കര്‍ ഭൂമിയാണ് വിട്ട് നല്‍കിയിട്ടുള്ളത്.

എന്നാല്‍ ഈ ഭൂമി ഇപ്പോള്‍ പാര്‍ക്കിങ്ങ് ആവശ്യത്തിനായാണ് ഉപയോഗിക്കുന്നത്. ഈ വ്യവസ്ഥ മാറ്റണമെന്നും കടുവ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി.

എത്രയും വേഗം അനുവദിച്ചിട്ടുള്ള വന ഭൂമി നിര്‍ദ്ദിഷ്ട ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്നും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനോട് കടുവ സംരക്ഷണ അതോറിറ്റി ആവശ്യപ്പെട്ടു.

ശബരിമല വികസനത്തിനായി അനുവദിച്ചിട്ടുള്ള വന ഭൂമി നിര്‍ദ്ദിഷ്ട ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു യോഗം ദില്ലിയില്‍ വിളിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News