റഫേല്‍ കരാര്‍; പൊതുതാല്‍പര്യ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വിവാദമായ റാഫേല്‍ കരാറുമായി ബന്ധപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

കരാര്‍ സംബന്ധിച്ച വിശദാംശങ്ങളും എന്‍ഡിഎ, യുപിഎ സര്‍ക്കാരുകളുടെ കാലത്തെ കരാര്‍ തുക സംബന്ധിച്ച വിവരങ്ങളും കോടതിയില്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ വിനീത് ദണ്ഢയാണ് ഒരു പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

അതേസമയം റാഫേല്‍ കരാറുമായുള്ള അന്വേഷണം സ്വകാര്യ ഏജന്‍സി നല്‍കണമെന്നാവശ്യപ്പെട്ട് ആംആദ്മി എംപി സജ്ജയ് സിംഗ് നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News