കേരളാ ബാങ്കിനെ കുറിച്ച് പഠിക്കാൻ പഞ്ചാബ് സഹകരണ സംഘം കേരളം സന്ദർശിച്ചു

കേരള ബാങ്കിനെ കുറിച്ച് പഠിക്കാൻ പഞ്ചാബ് സഹകരണ ബാങ്ക് രജിസ്ട്രാർ വികാസ് ഗാർഖ് എെഎഎസ്, പഞ്ചാബ് സഹകരണ ബാങ്ക് എംഡി.ഡോ.ബികെ.ബാട്ടിഷ് എന്നിവർ തിരുവനന്തപുരത്ത് സഹകരണ സംഘം രജിസ്ട്രാർ ആഫീസ് സന്ദർശിച്ചു.

ജില്ലാ സഹകരണ ബാങ്കും സംസ്ഥാന സഹകരണ ബാങ്കും ലയിച്ച് ഒന്നാകുന്ന കേരള ബാങ്കിനെ കുറിച്ച് വിശദമായി ചർച്ച ചെയ്തു.

ഉച്ചക്ക് ശേഷം സഹകരണ വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രനുമായി കേരള ബാങ്കിനെ കുറിച്ച് വിശദമായി ചർച്ച നടത്തി. സഹകരണ വകുപ്പ് സെക്രട്ടറിയേയും അവർ നേരിൽ കണ്ടു.

പഞ്ചാബിൽ കേരള മാതൃകയിൽ ടൂ ടയർ സംവിധാനം ഏർപെടുത്തുന്നതിനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് കേരളത്തിൽ നടത്തിയ പ്രവർത്തനങ്ങളെപ്പറ്റി പഠിക്കാൻ അവർ എത്തിയത്.

കേരളം നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ച അവർ ഇതേ മാതൃക പഞ്ചാബിലും പിന്തുടരുമെന്നും അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here