പ്രളയ ദുരിത ബാധിതരെ സഹായിക്കാൻ പാട്ട് പാടി പാനൂർ; ചടങ്ങിൽ വച്ച് വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ കൈമാറി

പ്രളയ ദുരിത ബാധിതരെ സഹായിക്കാൻ പാട്ട് പാടി കണ്ണൂർ ജില്ലയിലെ പാനൂർ. ദുരിതാശ്വാസ നിധിയിലേക്ക് പാട്ട് പാടി പണം പിരിക്കാൻ നാട് ഒരുമിച്ചപ്പോൾ കൂടെ പാടാൻ മന്ത്രിയും സിനിമാ താരങ്ങളും എത്തി.

“പാനൂർ പാടുന്നു” എന്ന പേരിൽ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണർത്ഥം സംഘടിപ്പിച്ച പരിപാടിയിൽ സാന്ത്വന പരിചരണ ജീവകാരുണ്യ രംഗത്തെ മാതൃക സ്ഥാപനമായ ഐആർപിസി യാണ് ദുരിത ബാധിതരെ സഹായിക്കാൻ വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. പാനൂർ പാടുന്നു പരിപാടി പാട്ട് പാടി തന്നെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഓഡിഷണിലൂടെ തിരഞ്ഞെടുത്ത നാട്ടിൻപുറത്തെ ഗായകരും ടെലിവിഷൻ സിനിമ രംഗത്തെ പ്രശസ്തരായ പാട്ടുകാരും ഒരു രൂപ പോലും പ്രതിഫലം പറ്റാതെ ദുരിത ബാധിതർക്ക് വേണ്ടി പാടാനെത്തി.

സിനിമാതാരങ്ങളായ മാമുക്കോയ, നിഹാരിക എസ് മോഹൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ വി സുമേഷ് തുടങ്ങി രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

ചടങ്ങിൽ വച്ച് വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News