മന്ത്രിസഭാ യോഗം ഇന്ന്; കേരളാ ബാങ്കും ശബരിമല വിഷയവും ചര്‍ച്ചയായേക്കും

കേരള ബാങ്ക് തുടർ നടപടികൾ ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കേരള ബാങ്കിന് റിസർവ് ബാങ്കിന്റെ അനുമതി കഴിഞ്ഞ ആഴ്ച ലഭിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ബാങ്ക് രൂപീകരണ നടപടികളിലേക്ക് സർക്കാർ കടക്കുന്നത്. സംസ്ഥാന പുനർ നിർമാണ വിഭവ സമാഹരണത്തിനുള്ള ക്രൗഡ് ഫണ്ടിങിന്‍റെ വിശദാംശങ്ങളും മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകളും മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്നാണ് സൂചന.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here