ശബരിമല വിധി പുന:പരിശോധിക്കണം; ശബരിമല ആചാര സംരക്ഷണ ഫോറം ഇന്ന് സുപ്രീം കോടതിയെ സമീപിക്കും

ശബരിമല വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ശബരിമല ആചാര സംരക്ഷണ ഫോറം ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. കേസില്‍ നേരത്തെ കക്ഷിയായിരുന്ന ശബരിമല ആചാര സംരക്ഷണ ഫോറം സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി വന്ന അവസരത്തില്‍ തന്നെ പുന:പരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്ന് അറിയിച്ചിരുന്നു.

ഇതു കൂടാതെ തന്ത്രി കുടുംബം,ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരും പുന:പരിശോധന ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചേക്കും. നിയമപ്രകാരം പുന:പരിശോധന ഹര്‍ജി നല്‍കാന്‍ ഒക്ടോബര്‍ ഇരുപത്തിയെട്ട് വരെ സമയമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News